Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാലിറ്റി ഷോ താരം ഷിന്‍ജിനിയുടെ നില മെച്ചപ്പെടുന്നു

Shijini Senguptaബാംഗ്ലൂര്‍: റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളുടെ വിമര്‍ശനത്തെത്തുടര്‍ന്ന്‌ ശരീരം തളര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന മത്സരാര്‍ത്ഥി ഷിന്‍ജിനി സെന്‍ഗുപ്‌തയുടെ ആരോഗ്യനില മെച്ചപ്പെട്ടു.

സംസാരശേഷി നഷ്ടമായതിന്‌ പിന്നാലെ ശരീരം തളരുകയും കൂടിചെയ്‌ത ഷിന്‍ജിനിയെ വെള്ളിയാഴ്‌ചയാണ്‌ വിദഗ്‌ധചികിത്സയ്‌ക്കായി ബാംഗ്ലൂരിലെ നിംഹാന്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചികിത്സ തുടങ്ങിയശേഷം മകളുടെ അവസ്ഥയില്‍ നല്ല മാറ്റമുണ്ടെന്ന്‌ അമ്മ ശിബാനി സെന്‍ഗുപ്‌ത പറഞ്ഞു. ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ ഷിന്‍ജിനി കഴിയ്‌ക്കുന്നുള്ളുവെന്നും അമ്മ പറഞ്ഞു.

എന്നാല്‍ ഷിന്‍ജിനിയുടെ അസുഖമോ അസുഖത്തിനുള്ള കാരണമോ ഇനിയും കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുള്ളിള്‍ അസുഖമെന്തെന്ന്‌ കണ്ടെത്തി ശരിയായ മരുന്നുകള്‍ നല്‍കാനാകുമെന്നാണ്‌ ഷിന്‍ജിനിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ ആശുപത്രി അധികൃതര്‍ ഒന്നും വിട്ടു പറയുന്നില്ല.

ഷിന്‍ജിനിയുടെ കൈകാലുകള്‍ക്കും ശബ്ദം പുറപ്പെടുവിക്കുന്ന വോക്കല്‍ കോര്‍ഡിനുമാണ്‌ തളര്‍ച്ച ബാധിച്ചിരിക്കുന്നത്‌. ഞരമ്പുകളുടെ തകരാറോ, കടുത്ത വിഷാദരോഗമോ, ശരീരത്തില്‍ രക്തം കട്ടപിടിച്ചതോ ആകാം കുട്ടിയുടെ അസുഖത്തിന്‌ കാരണമെന്നാണ്‌ ഡോക്ടര്‍മാര്‍ കരുതുന്നത്‌.

എന്നാല്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിന്‌ സമയമെടുക്കും. കുട്ടി പൂര്‍ണ ആരോഗ്യം വീണ്ടെടുക്കും മുമ്പ്‌ ഇതെക്കുറിച്ച്‌ ഒന്നും പറയാനാകില്ലെന്ന്‌ ആശുപത്രി ആര്‍എംഒ അറിയിച്ചു.

രണ്ടാഴ്‌ചമുമ്പ്‌ ഒരു ബംഗാളി ചാനല്‍ നടത്തിയ നൃത്തമത്സരത്തിനിടെയാണ്‌ വിധികര്‍ത്താക്കള്‍ പതിനാറുകാരിയായ ഷിന്‍ജിനിയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചത്‌. തുടര്‍ന്നാണ്‌ ഷിന്‍ജിനി രോഗിയായതെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും ചാനലുമായി ബന്ധപ്പെട്ടവര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+