ആര്യാടന് ശാസന, മകന് താക്കീത്
മലപ്പുറം : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരായ ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്കെതിരായ പ്രസ്താവന നടത്തിയതിന് ആര്യാടന്റെ മകന്‍ ഷൗക്കത്തിനെ താക്കീത് ചെയ്യാനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
മേലില്‍ ഇത്തരം പ്രസ്താവന നടത്തരുതെന്ന് ആര്യാടനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. ചെന്നിത്തലയ്ക്ക് പുറമെ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവര്‍ കൊടപ്പനക്കലുളള പാണക്കാട് തങ്ങളുടെ വീട്ടിലെത്തി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞത്.
ആര്യാടനെ ശാസിച്ചതിനും മകന് താക്കീത് നല്‍കിയതിനും പാണക്കാട് തങ്ങളും മുസ്ലിംലീഗ് നേതൃത്വവും സംതൃപ്തി രേഖപ്പെടുത്തി.
കെപിസിസിയുടെ ശാസനയ്ക്കെതിരെ പ്രതികരിക്കേണ്ടതുണ്ടെങ്കില്‍ താന്‍ പ്രതികരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. പ്രശ്നങ്ങളെല്ലാം കെട്ടടങ്ങിയെന്നും ഇനിയൊന്നും കുത്തിപ്പൊക്കരുതെന്നുമാണ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചത്. ആര്യാടനെതിരെ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നാണ് മുസ്ലിംലീഗിന്റെ നിലപാട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications