Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുവരവില്‍ പൂര്‍ണ്ണ തൃപ്‌തനല്ലെന്ന്‌ കരുണാകരന്‍

K Karunakaranതൃശൂര്‍: കോണ്‍ഗ്രസിലേയ്‌ക്ക്‌ തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണ്ണ തൃപ്‌തനല്ലെന്ന്‌ മുതിര്‍ന്ന നേതാവ്‌ കെ. കരുണാകരന്‍. തനിയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ നേതൃത്വം തയ്യാറാവണമെന്നും ലീഡര്‍ പറഞ്ഞു.

നവതി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

എല്ലാവരും ഒന്നിച്ചുനിന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ജയിക്കാം. എനിക്കൊപ്പമുള്ളവര്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ കോണ്‍ഗ്രസ്‌ വിജയിക്കുമോയെന്ന കാര്യം പറയാനാകില്ല.

സ്ഥാനമാനങ്ങള്‍ നല്‍കിയില്ലെങ്കില്‍ അതിന്‌ ഉത്തരവാദി കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമായിരിക്കും. ഇടതുപക്ഷം കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ ഫലം വേദനാജനകമായിരിക്കും- അദ്ദേഹം പറഞ്ഞു.

കരണാകരന്റെ നവതിയോടനുബന്ധിച്ച്‌ കോണ്‍ഗ്രസ്‌ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+