Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ്‌-യുഡിഎഫ്‌ സംഘര്‍ഷം; ഇടുക്കിയില്‍ ഹര്‍ത്താല്‍

തൊടുപുഴ: നേതാക്കളെയും പ്രവര്‍ത്തകരെയും എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ ഇടുക്കിയില്‍ യുഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍.

കട്ടപ്പന സര്‍വ്വീസ്‌ സഹകരണബാങ്ക്‌ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ചാണ്‌ അക്രമം നടന്നത്‌. റോഷി അഗസ്‌റ്റിന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ്‌ പി.ടി തോമസ്‌ എന്നിവര്‍ പരുക്കേറ്റ്‌ ആശുപത്രിയിലാണ്‌. എല്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ്‌ സംഘര്‍ഷാവസ്ഥയുണ്ടായതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.

ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെ പോളിംഗ്‌ ബൂത്തായ കട്ടപ്പന സെന്റ്‌ ജോര്‍ജ്‌ സ്‌കൂളിന്‌ സമീപമാണ്‌ സംഘര്‍ഷമുണ്ടായത്‌. ഇരുവിഭാഗങ്ങളും കല്ലും പൈപ്പും വടികളുമായി റോഡില്‍ ഏറ്റുമുട്ടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ്‌ ലാത്തിവീശി. കല്ലേറിലും ലാത്തിചാര്‍ജിലും 16 പേര്‍ക്ക്‌ പരുക്കേറ്റു.

പി.ടി തോമസിന്റെ തലയ്‌ക്കും റോഷി അഗസ്‌റ്റിന്റെ കാലിനും കല്ലേറില്‍ പരുക്കേറ്റും. കല്ലേറില്‍ ഡിസിസി അംഗം കൊച്ചറ മോഹനന്‍ നായരുടെ കണ്ണിന്‌ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്‌.

രാവിലെ ഏഴിന്‌ പോളിംഗ്‌ ആരംഭിച്ചപ്പോള്‍ത്തന്നെ തുടങ്ങിയ ചെറിയ സംഘര്‍ഷങ്ങളാണ്‌ ഉച്ചകഴിഞ്ഞ്‌ സംഘട്ടനത്തിലെത്തിയത്‌. ബൂത്തിനുള്ളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായ വോട്ടുചെയ്യാനെത്തിയവരെ യുഡിഎഫ്‌ ഏജന്റുമാര്‍ എതിര്‍ത്തതോടെ ഇടക്കിടെ വാക്കേറ്റങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ച്‌ റോഷി അഗസ്‌റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎസ്‌പി തോമസിനോട്‌ പരാതിപ്പെട്ടു.

ഐജി വില്‍സണ്‍ എം പോളിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോളിംഗ്‌ സ്‌റ്റേഷനുള്ളില്‍ നിന്നും ഇരുവിഭാഗം അളുകളെയും പൊലീസ്‌ നീക്കം ചെയ്‌തു. ഇതിനിടെ ഉച്ചയോടെ യുഡിഎഫിന്റെ പള്ളിക്കവലയിലുള്ള കൗണ്ടര്‍ ചിലര്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പൊലീസ്‌ ലാത്തിവീശി. ഇതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ്‌ ഉച്ചകഴിഞ്ഞ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌.

ഇരുവിഭാഗങ്ങളും ഏറെനേരം റോഡില്‍ ഏറ്റുമുട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍്‌ന്‌ വന്‍ പൊലീസ്‌ സന്നാഹമുണ്ടായരുന്നെങ്കിലും സംഘര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+