Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാറിനേക്കാള്‍ പ്രധാനം മതേതരത്വം: അമര്‍സിങ്‌

ദില്ലി: ആണവകരാറിനേക്കാള്‍ വലുതാണ്‌ രാജ്യത്തെ മതേതരത്വമെന്ന്‌ സമാജ്‌വാദി പാര്‍ട്ടി ജനറല്‍സെക്രട്ടറി അമര്‍സിങ്‌. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌, സീതാറാം യച്ചൂരി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയശേം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയവാദികളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന്‌ അരമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കിയിടല്‍ അദ്ദേഹം കാരാട്ടിനോട്‌ ആവശ്യപ്പെട്ടു.

ആണവകരാര്‍ പ്രശ്‌നത്തില്‍ തന്റെ പാര്‍ട്ടി യുപിഎ സര്‍ക്കാറിനെ പിന്തുണയ്‌ക്കുമെന്ന്‌ ഏതാണ്ട്‌ വ്യക്തമാക്കുന്നതാണ്‌ അമര്‍സിങിന്റെ വാക്കുകള്‍. ഈ പ്രശ്‌നത്തില്‍ പാര്‍ട്ടിയ്‌ക്കുള്ള ആശങ്കകള്‍ ദുരീകരിച്ചെങ്കില്‍ മാത്രമേ സര്‍ക്കാറിന്‌ പിന്തുണ നല്‍കുന്ന കാര്യം പരിശോധിയ്‌ക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌.

ആണവകരാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ എം.കെ നാരായണന്‍ ബുധനാഴ്‌ച അമര്‍സിങുമായി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌. കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ കൂടിക്കാഴ്‌ചയില്‍ എം.കെ നാരായണന്‍ വിശദീകരിക്കും.

സമാജ്‌ വാദി പാര്‍ട്ടിയെ കോണ്‍ഗ്രസുമായി അടുപ്പിച്ചത്‌ ഇടതുകക്ഷികളാണെന്നും ആരാണ്‌ പ്രധാന ശത്രുക്കളെന്ന്‌ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ട സമയമാണ്‌ ഇതെന്നും അമര്‍സിങ്‌ പറഞ്ഞു.

വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയുമായി അമര്‍സിങ്‌ തിങ്കളാഴ്‌ച രാത്രി ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ആര്‍ക്കും അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്നും മുന്‍വിധികളും ദുരഭിമാനവും രാഷ്ട്രീയത്തെ ബാധിക്കരുതെന്നും അമര്‍സിങ്‌ തിങ്കളാഴ്‌ച പറഞ്ഞിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+