സോണിയയെ കഴുകനാക്കിയ പോസ്‌റ്റര്‍ വിവാദമാകുന്നു
ലഖ്‌നൊ: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ കഴുകന്മാരായും ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ശ്രീരാമനായും ചിത്രീകരിച്ച പോസ്‌റ്റര്‍ വിവാദമാകുന്നു.
ശ്രീരാമവേഷത്തില്‍ ചിത്രീകരിച്ച അദ്വാനി കഴുകന്മാരായി ചിത്രീകരിച്ച മന്‍മോഹനെയും സോണിയയെയും അമ്പെയ്യുന്ന രംഗമാണ് പോസ്‌റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയെ അദ്വാനിയുടെ കയ്യിലേല്‍പ്പിക്കൂ എന്ന വാജ്‌പേയിയുടെ സന്ദേശവും പോസ്‌റ്ററില്‍ എഴുതിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി ഇത്തരം പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്. അസഹിഷ്‌ണുതയും അക്രമവാസനയും നിറഞ്ഞ ബിജെപിയുടെ മനോഭാവമാണ് ഈ പോസ്‌റ്ററുകളിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ അഭിപ്രായഭിന്നതയുണ്ടാകും. എന്നാല്‍ അത് ഇത്തരത്തില്‍ പ്രകടിപ്പിക്കുന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു. പോസ്‌റ്ററുകള്‍ ബിജെപി ഉടന്‍തന്നെ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റിത ബഹുഗുണ ജോഷിയും ബിജെപിയുടെ പോസ്‌റ്ററിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പോസ്‌റ്റര്‍ ആരെയും നിന്ദിക്കാനുദ്ദേശിച്ചുള്ളതല്ലെന്നാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് രമാപതി രാം ത്രിപാടി പറയുന്നത്.












Click it and Unblock the Notifications