Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യയ്‌ക്ക്‌ അനുമതി തേടി ദമ്പതികള്‍

കൊല്‍ക്കത്ത: 'നിന്റെ മരണം എനിക്ക്‌ കാണാന്‍ കഴിയില്ലെ'ന്നും 'നിനക്കു മുമ്പേ എനിക്ക്‌ മരിക്കണ'മെന്നും പരസ്‌പരം പറയുന്ന പങ്കാളികളുണ്ട്‌. എന്നാല്‍ ഒന്നിച്ച്‌ മരിക്കണമെന്നാഗ്രഹിക്കുന്ന എത്രപേരുണ്ടാകും. ഇക്കൂട്ടത്തില്‍ രണ്ടുപേരാണ്‌ ബംഗാളിലെ ബരാസത്‌ സ്വദേശികളായ ബിശ്വനാഥും(50) ഭാര്യ സ്വപ്‌നയും.

പരസ്‌പര സ്‌നേഹം കൊണ്ടും രോഗവും ദുരിതവും സഹിക്കാന്‍ ഒരാളെ മാത്രം ബാക്കിയാക്കി യാത്രയാകാന്‍ കഴിയാത്തത്‌ കൊണ്ടുമാണ്‌ ഒരുമിച്ചു മരിക്കാന്‍ ഈ ദമ്പതികള്‍ തീരുമാനിച്ചത്‌. തീരുമാനമെടുക്കുക മാത്രമല്ല ഒന്നിച്ച്‌ ആത്മഹത്യ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മജിസ്‌ട്രേട്ട്‌ പ്രഭാത്‌ മിശ്രയ്‌ക്ക്‌ ഇരുവരും ചേര്‍ന്ന്‌ ഒരു അപേക്ഷ അയയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഒരു പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബില്‍ കോച്ചായിരുന്നു ബിശ്വനാഥ്‌. സ്വപ്‌ന ഒരു നല്ല തുന്നല്‍ക്കാരിയുമായിരുന്നു. ചെറിയ വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും കുട്ടികളില്ലെന്ന ദുഖം മാറ്റിനിര്‍ത്തിയാല്‍ ഇരുവരുടെയും ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു.

അങ്ങനെയിരിക്കെയാണ്‌ സ്വപ്‌നയുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നത്‌. ഇതോടെ അവര്‍ക്ക്‌ ജോലിചെയ്യാന്‍ കഴിയാതായി. തുച്ഛമായ വരുമാനത്തില്‍ നിന്നും സ്വരൂപിച്ച്‌ വച്ച സമ്പാദ്യം മുഴുവന്‍ ഭാര്യയുടെ രോഗത്തിനായി ബിശ്വനാഥ്‌ ചെവാക്കിക്കഴിഞ്ഞു. എന്നിട്ടും സ്വപ്‌നയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇനി ചെലവാക്കാനായി ഒരു നാണയം പോലും ഇരുവരുടെയും കയ്യിലില്ല.

രോഗവും ദാരിദ്രവും കൊണ്ട്‌ ഇരുവര്‍ക്കും മടുത്തു. ഇതിനിടെ ഭാര്യയുടെ ചികിത്സയ്‌ക്ക്‌ ധനസഹായം ലഭിക്കുന്നതിനായി ബിശ്വനാഥ്‌ മുഖ്യമന്ത്രിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും കത്തുകളെഴുതി. എന്നാല്‍ ഒരു ശ്രമവും ഫലം കണ്ടില്ല. ഭാര്യയുടെ വേദനകാണുന്നതാണ്‌ ബിശ്വനാഥിനെ സംബന്ധിച്ച്‌ ഏറ്റവും വലിയ വിഷമം. കഠിനമായ വേദന സഹിച്ച്‌ ഭാര്യ മരിക്കുന്നത്‌ കണ്ടുനില്‍ക്കാന്‍ ശേഷിയില്ലെന്ന്‌ അദ്ദേഹം പറയുന്നു.

ദുരിതത്തില്‍ ഭര്‍ത്താവ്‌ തനിച്ചായിപ്പോകന്നത്‌ സ്വപ്‌നയ്‌ക്കും വേദനയാണ്‌. അങ്ങിനെയാണ്‌ ജീവിക്കാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത ഇവര്‍ ഒരുമിച്ച്‌ ആത്മഹത്യ ചെയ്യുകയെന്ന തീരുമാനത്തിലെത്തിയത്‌.

ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന്‌ കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. ഞങ്ങള്‍ ജീവിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഞങ്ങളെ മരിക്കാന്‍ അനുവദിക്കൂ- മജിസ്‌ട്രേട്ടിന്‌ അയച്ച കത്തില്‍ ദമ്പതിമാര്‍ അപേക്ഷിക്കുന്നു.

ആത്മഹത്യക്ക്‌ അനുമതി തേടിക്കൊണ്ട്‌ ബിശ്വനാഥും, സ്വപ്‌നയും അയച്ച കത്തുകിട്ടിയിട്ടുണ്ടെന്ന്‌ പ്രഭാത്‌ മിശ്ര വ്യക്തമാക്കി. കത്ത്‌ എന്റെ ഓഫീസില്‍ കിട്ടിയിട്ടുണ്ട്‌. ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാനനുവദിക്കണമെന്നാണ്‌ അവരുടെ ആവശ്യം. എത്രയും പെട്ടെന്ന്‌ തന്നെ ഈ പ്രശ്‌നത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കും- മിശ്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+