കൂടുതല്‍ മദ്യം നല്‍കാത്തതിന് സുഹൃത്തിനെ വെടിവച്ചുകൊന്നു
ദില്ലി: മദ്യം വാങ്ങിക്കൊടുക്കാത്തതിന്‍റെ പേരില്‍ യുവാവിനെ സുഹൃത്ത് വെടിവെച്ചുകൊന്നു. കിഴക്കന്‍ ദില്ലിയിലെ മന്‍ഡാവലി സ്വദേശി സഞ്‌ജീവാണ് സുഹൃത്ത് രാജാറാമിന്റെ വെടിയേറ്റ് മരിച്ചത്.
അപകടം നടന്നയുടന്‍ ഒളിവില്‍പ്പോയ രാജാറാമിനെ തിങ്കളാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തു. മന്‍ഡാവലി റയില്‍വേട്രാക്കില്‍ സംശയാസ്‌പദമായ രീതിയില്‍ കണ്ട രാജാറാമിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ഒരു നാടന്‍ തോക്കും കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്‌ച സംഭവം നടന്നയുടന്‍ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി സഞ്‌ജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാമായിരുന്ന സഞ്‌ജീവ് ഭയംമൂലം പതിവായി മദ്യം വാങ്ങിത്തരാറുണ്ടായിരുന്നുവെന്ന് രാജാറാം പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഞായറാഴ്‌ച രണ്ടുപേരുമിരുന്ന് മദ്യപിക്കുമ്പോള്‍ രാജാറാം കൂടുതല്‍ മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ മദ്യം വാങ്ങാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് സഞ്‌ജീവ് വെളിപ്പെടുത്തിയപ്പോള്‍ രോഷാകുലനായി രാജാറാം നിറയൊഴിക്കുകയായിരുന്നു.












Click it and Unblock the Notifications