Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാര്‍: പാര്‍ലമെന്‍റിനെ നേരിടാമെന്ന് മന്‍മോഹന്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന സിപിഎമ്മിന്റെ ഭീഷണി കണക്കിലെടുക്കാതെ ആണവ കരാര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ വ്യക്‌തമാക്കി. ആണവ കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനു മുമ്പ്‌ പാര്‍ലമെന്റിനെ നേരിടാമെന്ന പഴയ നിലപാട്‌ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

'ആണവോര്‍ജ ഏജന്‍സിയുമായും ആണവ വിതരണ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. ഇടതുപാര്‍ട്ടികളെയടക്കം തൃപ്‌തിപ്പെടുന്ന ഒത്തുതീര്‍പ്പ്‌ ഇനിയും സാധ്യമാണ്‌. കരാറിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ അത്‌ പാര്‍ലമെന്റിന്റെ മുന്നില്‍ക്കൊണ്ടുവരും.' - പ്രധാനമന്ത്രി പറഞ്ഞു.

കാലാവസ്‌ഥാ മാറ്റം സംബന്ധിച്ച കര്‍മപദ്ധതി പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.

പിന്തുണ പിന്‍വലിക്കുമെന്ന ഇടതുപാര്‍ട്ടികളുടെ ഭീഷണി പ്രധാനമന്ത്രി കാര്യമാക്കിയില്ല. അത്തരമൊരു ഘട്ടം വന്നാല്‍ ആലോചിച്ചാല്‍ മതിയല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യുപിഎയുടേയും കോണ്‍ഗ്രസിന്റേയും നിലപാടാണു പ്രധാനമന്ത്രി വ്യക്‌തമാക്കിയതെന്നു കോണ്‍ഗ്രസ്‌ വക്‌താവ്‌ ജയന്തി നടരാജന്‍ പിന്നീട്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വതന്ത്ര വിദേശനയത്തില്‍നിന്നു മന്‍മോഹന്‍ സര്‍ക്കാര്‍ വ്യതിചലിക്കുകയാണെന്ന ഇടതുവാദം ജയന്തി നിഷേധിച്ചു.

സ്വതന്ത്ര വിദേശനയം ആവിഷ്‌കരിച്ചത്‌ കോണ്‍ഗ്രസാണ്‌. നെഹ്‌റു യുഗം മുതല്‍ ഈ നയം പിന്‍തുടരുന്നു. ഇത്‌ കോണ്‍ഗ്രസിനു മാത്രമേ അവകാശപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.

മന്‍മോഹന്‍ സിങ്‌ അവസാനവട്ട അഭ്യര്‍ഥന നടത്തിയെങ്കിലും അതംഗീകരിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ല. ആണവക്കരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന്‌ മുമ്പ്‌ പാര്‍ലമെന്റിനെ സമീപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനയും ജൂലായ്‌ ഏഴിന്‌ അദ്ദേഹം ജി-എട്ട്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുന്നതും കരാര്‍ പ്രാവര്‍ത്തികമാക്കുന്നിന്റെ ഭാഗമായിട്ടാണ്‌ ഇടതുപക്ഷം കരുതുന്നത്‌.

ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്‌ച ഇടതുപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന്‌ പിന്തുണ പിന്‍വലിക്കുന്നതുസംബന്ധിച്ച്‌ നിര്‍ണായക തീരുമാനം കൈക്കൊള്ളും. കരാറുമായി മുന്നോട്ടുപോവുകയാണെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്ന്‌ സിപിഎം പൊളിറ്റ്‌ബ്യൂറോ വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രി നടത്തിയ പ്രസ്‌താവന കരാറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ്‌ നല്‍കുന്നത്‌.

അതിനിടെ കേന്ദ്രസര്‍ക്കാരിന്‌ നേരിയ പ്രതീക്ഷ നല്‍കിക്കൊണ്ട്‌ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്‌. അമേരിക്കന്‍ യാത്രകഴിഞ്ഞ്‌ തിരിച്ചെത്തിയ എസ്‌.പി. ജനറല്‍ സെക്രട്ടറി അമര്‍സിങ്ങാണ്‌ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന സൂചന നല്‍കിയിരിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+