മുംബൈയില്‍ കനത്ത മഴ
മുംബൈ: മുംബൈയില്‍ കനത്ത മഴ. ഇതോടെ നഗരത്തിലെ താഴ്‌ന്നപ്രദേശങ്ങള്‍ ഏറെയും വെള്ളപ്പൊക്കഭീഷണിയിലായി. ഇതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
മഴയത്തെത്തുടര്‍ന്ന് റോഡ് ട്രയിന്‍ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്. വെള്ളം കയറിയതിനെത്തുടര്‍ന്ന് രണ്ട് സബര്‍ബന്‍ ട്രയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു. മുംബൈ വഴിയുള്ള മിക്ക ദീര്‍ഘദൂര തീവണ്ടികളും വൈകിയാണ് ഓടുന്നത്. മുംബൈ-പുനെ എക്‌സ്‌പ്രസ് പാതയിലെ ഗാതഗതം നിലച്ചു.
കനത്ത മഴ രണ്ട് ദിവസം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബാന്ദ്ര, ചെമ്പൂര്‍, കുര്‍ള, അന്ധേരി, സിയന്‍ മേഖലകളില്‍ വെള്ളപ്പൊക്കമുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കനത്ത മഴയെത്തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ മിക്കതും വൈകിയിട്ടുണ്ട്. 2005 ജൂലൈയില്‍ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാനൂറിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications