നൂറോളം സ്‌ത്രീകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍
മുംബൈ: കോളെജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നൂറോളം സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്‌ത ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി അറസ്‌റ്റില്‍.
എംടിഎന്‍എല്‍ വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിച്ച രവി വര്‍മ്മയെന്ന 32കാരനാണ് അറസ്റ്റിലായത്. കുറഞ്ഞത് നൂറ് പെണ്‍കുട്ടികളെയെങ്കിലും താനിങ്ങനെ പീഡിപ്പിച്ചിട്ടുണ്ടെന്നും താന്‍ ഇരയാക്കിയവരുടെ കൃത്യമായ എണ്ണം ഓര്‍ക്കുന്നില്ലന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
നവി മുംബൈയിലെ ഘണ്‍സോളിയിലെ മഹാവീര്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന രവി ഫോണില്‍ വിളിച്ചാണ് സ്‌ത്രീകളെ കുരുക്കിയിരുന്നത്. ഇയാളുടെ പീഡനത്തിനിരയായ ഒരു സ്‌ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇവരോട് രവി ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലെ എംടിഎന്‍എല്‍ വിജിലന്‍സ് ഓഫീസില്‍ വന്ന് കാണണമെന്നും ഇല്ലെങ്കില്‍ പൊലീസ് അറസ്റ്റുചെയ്യുമെന്നും പറഞ്ഞു. ഇതുകേട്ട് അമ്മ നിരിമാന്‍ പോയിന്റിലെ ഓഫീസിലേയ്‌ക്ക് പോയ സമയത്ത് ഇയാള്‍ അവരുടെ മകളെ വിളിച്ച് അമ്മയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എത്രയും പെട്ടെന്ന് ഐരൊളി പാലത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെപെട്ടു.
പെണ്‍കുട്ടി സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ കാറില്‍ക്കയറ്റി പീഡിപ്പിക്കുകയായിരുന്നു. ഇവരാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത് . ഇങ്ങനെ പീഡിപ്പിക്കുന്ന സ്‌ത്രീകളുടെ നഗ്നചിത്രങ്ങള്‍ മൊബൈലിലെടുത്ത് ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാനും ഇയാള്‍ ശ്രമിച്ചിരുന്നുവത്രേ. മാനഭംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌ത ഇയാളെ കോടതി ജൂലൈ 11വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്.
ഇയാളുടെ പക്കല്‍നിന്നും വിലകൂടിയ മൊബൈല്‍ഫോണ്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിര്‍ക്കോളി, മുലുന്ദ്, നവ്‌ഖാര്‍ പൊലീസ് ഇതിന് മുമ്പ് ഒന്‍പത് തവണ സമാനമായ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇയാല്‍ ഇതാദ്യമായാണ് മുംബൈ പൊലീസിന്റെ പിടിയിലാകുന്നതെന്നും ജോയിന്റ് പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ അറിയിച്ചു.
പലസംഭവങ്ങളിലും പലപേരുകളും പലസ്ഥലങ്ങളുമാണ് സ്‌ത്രീകളെ വലയിലാക്കാന്‍ താന്‍ ഉപയോഗിച്ചതെന്ന് രവി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിട്ടുണ്ട്. പ്രണയിച്ച് വിവാഹം ചെയ്‌ത ഇയാള്‍ക്ക് രണ്ടുവയസ്സുള്ള ഒരു മകനുണ്ട്.












Click it and Unblock the Notifications