പോസ്‌റ്ററില്‍ പുകവലി: അമിതാഭ് ബച്ചന് നോട്ടീസ്
പനജി: പുകയില വിരുദ്ധ നിയമം ലംഘിച്ചതിന് ബോളിവുഡ് താരം അമിതാഭ് ബച്ചന് മുംബൈ ഹൈക്കോടതിയുടെ ഗോവ ബഞ്ച് നോട്ടീസ് അയച്ചു.
ബച്ചന്‍ പുകവലിക്കുന്ന ചിത്രമുള്ള പരസ്യബോര്‍ഡുകള്‍ പനാജി-മഡ്‌ഗാവ് ഹൈവേയില്‍ സ്ഥാപിച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്. ഗോവ ആസ്ഥാനമായുള്ള ദേശീയ പുകയില നിര്‍മ്മാര്‍ജ്ജന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ജൂലൈ 28നകം മറുപടി നല്‍കാനാണ് അമിതാഭ് ബച്ചന്‍, ആങ്കര്‍ ഇലക്ട്രിക്കല്‍ അപ്ലയന്‍സ്സ് കമ്പി എന്നിവരോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്‌റ്ററിനെതിരെ സംഘടന ആദ്യം കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പുകവലിക്കുന്ന ചിത്രം പതിപ്പിച്ചതില്‍ അപാകതയില്ലെന്ന് കാണിച്ച് കോടതി കേസ് തള്ളുകയായിരുന്നു.
പിന്നീടാണ് സംഘടന പ്രശ്‌നവുമായി ഹൈക്കോടതിയെ സമീപിച്ചത്. സംഘടന പ്രശ്‌നവുമായി കീഴ്‌ക്കോടതിയെ സമീപിച്ച സമയത്തുതന്നെ അത്തരത്തിലൊരു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതില്‍ ബച്ചന്‍ സംഘടനയോട് മാപ്പുചോദിച്ചിരുന്നു.എങ്കിലും സംഘടന നിയമനടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications