Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍മേഘം നീങ്ങുന്നു, സര്‍ക്കാര്‍ വീഴില്ല

ദില്ലി : രാഷ്ട്രീയ അനിശ്ചിതത്തിന്റെ ആശയക്കുഴപ്പത്തില്‍ നിന്ന് സര്‍ക്കാരിനെ നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലേയ്ക്ക് കോണ്‍ഗ്രസ് ഒരു ചുവടുകൂടി മുന്നോട്ടു വെച്ച രാത്രിയാണ് കടന്നു പോയത്.

മുലായം സിംഗിന്റെ സമാജ്‍വാദി പാര്‍ട്ടി, അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്‍ദള്‍, ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ നിലനിര്‍ത്താനാവുമെന്ന് കോണ്‍ഗ്രസ് ഏതാണ്ട് ഉറപ്പിച്ചു. ഈ പാര്‍ട്ടികളുടെ ഔദ്യോഗിക തീരുമാനം മാത്രമാണ് ഇനി പുറത്തുവരാനുളളത്.

ആണവക്കരാറിനെക്കാള്‍ രാജ്യത്തിന്റെ മതേതരത്ത്വത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് ഇടതുപാര്‍ട്ടി നേതാക്കളുമായുളള ചര്‍ച്ചയ്ക്ക് ശേഷം സമാജ്‍വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗ് വ്യക്തമാക്കി. ബിജെപി അധികാരത്തില്‍ വരുന്ന് ഒഴിവാക്കുക എന്നതാണ് ആണവകരാറിനെക്കാള്‍ പ്രധാനമായി സമാജ് വാദി പാര്‍ട്ടി കാണുന്നത്. കരാറിന്റെ പേരില്‍ സര്‍ക്കാരിനെ താഴെയിറക്കിയാല്‍ നേട്ടം കൊയ്യുന്നത് ബിജെപിയായിരിക്കുമെന്ന് ഇടതുപക്ഷത്തെയും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

തങ്ങളുടെ പാര്‍ട്ടിക്ക് രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കള്‍ ഇല്ലെന്ന് മുലായം സിംഗും വ്യക്തമാക്കിയിട്ടുണ്ട്. ആണവക്കരാര്‍ സംബന്ധിച്ച് സമാജ്‍വാദി പാര്‍ട്ടി നേതാക്കളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനെ നിയോഗിച്ചതു വഴി തന്ത്രപരമായ നീക്കം നടത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു.

അമേരിക്കയാണോ ബിജെപിയാണോ ശത്രു എന്ന ചോദ്യമുയര്‍ത്തി മുസ്ലിം വോട്ടര്‍മാരുടെ മുന്നില്‍ തങ്ങളുടെ നീക്കം ന്യായീകരിക്കാമെന്നാണ് സമാജ്‍വാദി പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. യുപിയില്‍ തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

മൂന്നാം മുന്നണിയെന്ന ലക്ഷ്യവുമായി നടക്കുന്ന സിപിഎമ്മും തിങ്കളാഴ്ച രാത്രി വെറുതെയിരുന്നില്ല. ടിഡിപി നേതാവ് യെരാന്‍ നായിഡു, ശരദ് പവാര്‍, അമര്‍ സിംഗ് എന്നിവരുമായി രാത്രി വൈകിയും കാരാട്ട് ചര്‍ച്ച നടത്തിയിരുന്നു.

സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന അന്തിമ വാഗ്ദാനം സമാജ്‍വാദി പാര്‍ട്ടി നല്‍കിയിട്ടില്ലെന്നും എന്തു തീരുമാനവും യുഎന്‍പിഎ ഒരുമിച്ചായിരിക്കും കൈക്കൊളളുകയെന്നും തെലുങ്കുദേശം പാര്‍ട്ടി സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+