അഭയ: അന്വേഷണം നീളരുതെന്ന് ഹൈക്കോടതി
കൊച്ചി: സിസ്റ്റര്‍ അഭയ കേസ് അന്വേഷണം സിബിഐയുടെ വിശ്വാസ്യത തകര്‍ത്തുവെന്ന് ഹൈക്കോടതി. ഇടപാടുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന രീതിയിലാണ് സിബിഐ അന്വേഷണം നടക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
അഭയകേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കവേയാണ് കോടതി സിബിഐയെ വിമര്‍ശിച്ചത്. കേസന്വേഷണത്തില്‍ കാലതാമസമുണ്ടാകരുതെന്ന് കോടതി സിബിഐയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സിബിഐ ജൂണില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ നാര്‍കോ അനാലിസിസ് ടെസ്‌റ്റിന്റെ ഫലം പഠിച്ചുവരുകയാണെന്ന് സിബിഐ അന്നത്തെ റിപ്പോര്‍്‌ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications