Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഏഴാംക്ളാസിലെ വിവാദ പാഠപുസ്തകം പിന്‍വലിക്കുക, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം റദ്ദാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

മ്യൂസിയത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ആരംഭിച്ച ഉടന്‍തന്നെ ഏതാനും പ്രവര്‍ത്തകര്‍ ചിതറിയോടി പോലീസിനുനേര്‍ക്ക് കല്ലേറ് നടത്തുകയായിരുന്നു. എന്നാല്‍ പൊലീസ് സംയമനം പാലിച്ചു. പിന്നീട് നിയമസഭാ കവാടത്തിനു മുന്നില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ വീണ്ടും കല്ലേറ് നടത്തി.

അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിവീശിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പൊലീസ് കണ്ണീര്‍വാതകവും, ജലപീരങ്കിയും പ്രയോഗിച്ചു.

കല്ലേറില്‍ 'മാധ്യമം' ഫോട്ടോഗ്രാഫര്‍ വിമല്‍ തമ്പിയ്ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു. ലാത്തിച്ചാര്‍ജ്ജില്‍ അഞ്ചോളം യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അശോക് തന്‍വറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+