Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍നാഥ്‌ പ്രശ്‌നം: വ്യാഴാഴ്‌ച ഭാരത്‌ ബന്ദ്‌ , കേരളത്തില്‍ ഹര്‍ത്താല്‍

ദില്ലി: കശ്‌മീരിലെ അമര്‍നാഥ്‌ ക്ഷേത്രത്തിന്‌ അനുവദിച്ച ഭൂമി തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച അഖിലേന്ത്യാ പണിമുടക്കിന്‌ ബിജെപിയും വിഎച്ച്‌പിയും ആഹ്വാനം ചെയ്‌തു.

ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാഴാഴ്‌ച രാവലെ ആറു മുതല്‍ വൈകീട്ട്‌ ആറുവരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ വിഎച്ച്‌പി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ബിജെപി സംസ്ഥാന ഘടകവും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഇതിന്‌ മുന്നോടിയായി സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങലില്‍ ബുധനാഴ്‌ച വാഹന റാലി നടത്തും.

ഹജ്‌ സബ്‌സിഡിയും ഹജ്‌ വിമാനസര്‍വ്വീസും റദ്ദാക്കാനും ഹജ്‌ ഹൗസുകള്‍ ഏറ്റെടുത്ത്‌ ധര്‍മ്മാശുപത്രികളാക്കാനും ദില്ലിയില്‍ പണിമുടക്കുതീരുമാനമറിയിക്കവെ വിഎച്ച്‌പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.

അമര്‍നാഥ്‌ ക്ഷേത്ര ബോര്‍ഡിന്‌ 39.88 ഹെക്ടര്‍ വനഭൂമി കൈമാറിയതു ജമ്മു-കശ്‌മീര്‍ മന്ത്രിസഭ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്‌ച തെരുവിലിറങ്ങിയ ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിലും പൊലീസ്‌ നടത്തിയ വെടിവയ്‌പിലുമായി 70 പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.

പരുക്കേറ്റവരില്‍ 30പേര്‍ പൊലീസുകാരാണ്‌. പലേടത്തും ലാത്തിചാര്‍ജും കണ്ണീര്‍വാതകപ്രയോഗവുമുണ്ടായി. പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ജമ്മുവില്‍ നാലു പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിശാനിയമം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌.

ക്ഷേത്ര ബോര്‍ഡിന്‌ വനഭൂമി അനുവദിച്ചതിനെതിരെ പിഡിപിയും മറ്റ്‌ ഇസ്ലാമിക സംഘടനകളും ഒന്‍പത്‌ ദിവസമായി നടത്തിവന്ന സമരത്തോടനുബന്ധിച്ച്‌ വെടിവെയ്‌പിലും ഏറ്റുമുട്ടലിലും നാലുപേര്‍ കൊല്ലപ്പെടുകയും 100 പൊലീസുകാര്‍ ഉള്‍പ്പെടെ 300 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സിലെ ഇരുവിഭാഗങ്ങളും സ്ഥലം തിരിച്ചെടുത്ത സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌തു. എന്നാല്‍ സ്ഥലം തിരിച്ചുകൊടുത്ത ഗവര്‍ണര്‍ വോറയെ തല്‍സ്ഥാനത്ത്‌ നിന്നും നീക്കം ചെയ്യണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. നാഷണല്‍കോണ്‍ഫറന്‍സിനും പിഡിപിയ്‌ക്കും പിന്നാലെ കോണ്‍ഗ്രസും ഇസ്ലാമിക മൗലികവാദികളുമായി കൂട്ടുചേര്‍ന്നിരിക്കുകയാണെന്ന്‌ ബിജെപി കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+