Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവക്കാര്‍: ജൂലായ് 4 നിര്‍ണായകം

Prakash Karatദില്ലി: അമേരിക്കയുമായുള്ള ആണവക്കരാറിനെതിരെ യുപിഎ ഒഴിച്ചുള്ള മറ്റു പ്രധാനകക്ഷികള്‍ പാര്‍ലമെന്റില്‍ എതിര്‍ക്കുന്ന നിലപാട്‌ സ്വീകരിച്ചിരിയ്‌ക്കുമ്പോള്‍ കരാറുമായി വീണ്ടും പാര്‍ലമെന്റിനെ അഭിമുഖീകരിയ്‌ക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന സഭയെ അവഹേളിയ്‌ക്കലാണെന്ന്‌ സിപിഐ എം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ്‌‌ ബുഷിനുള്ള നല്‌കിയ വാഗ്‌ദാനം പാലിയ്‌ക്കാനുള്ള വിധേയത്വം മാത്രമാണ്‌ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെന്നും സിപിഎം പുറത്തറിക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ജി-എട്ട്‌ ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുക്കുന്നതിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ജപ്പാനിലേക്ക്‌ പുറപ്പെട്ടാല്‍ അന്നു തന്നെ രാഷ്ട്രപതിയെ നേരില്‍ കണ്ട്‌ പിന്തുണ പിന്‍വലിയ്‌ക്കുന്ന തീരുമാനം അറിയിക്കാനാണ്‌ ഇടതുപക്ഷം ആലോചിയ്‌ക്കുന്നത്‌.

പ്രധാനമന്ത്രി ജി-എട്ട്‌ സമ്മേളനത്തിന്‌ പോകുന്നത്‌ ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള ചര്‍ച്ചകള്‍ക്ക്‌ കൂടിയായാണ്‌. ഇതിനുള്ള സൂചനകള്‍ അദ്ദേഹം തന്നെ നല്‌കിയിട്ടുണ്ടെന്ന്‌ സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

ഈ നീക്കത്തെ തങ്ങള്‍ ഗൗരവമായാണ്‌ കാണുന്നത്‌. ജൂലായ്‌ നാലിന്‌ ചേരുന്ന യോഗത്തില്‍ യുപിഎയ്‌ക്ക്‌ നല്‌കുന്ന പിന്തുണ പിന്‍വലിയ്‌ക്കുന്ന കാര്യവും പ്രധാനമന്ത്രിയുടെ ജി-എട്ട്‌ പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്നും പ്രകാശ്‌ കാരട്ട്‌ പറഞ്ഞു.

ആണവക്കരാര്‍ നടപ്പാക്കാന്‍ കഴിയുമെന്ന സൂചനകള്‍ ലഭിച്ചാലെ താന്‍ ജപ്പാനില്‍ നടക്കുന്ന ജി-എട്ട്‌ കരാറില്‍ ജപ്പാനിലേക്ക് പോകുകയുള്ളുവെന്ന് മന്‍മോഹന്‍ സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+