മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടനിഴലിലെന്ന് പഠന റിപ്പോര്‍ട്ട്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് ദില്ലി ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ട്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് രണ്ട് ദിവസം പെയ്യുന്ന മഴവെള്ളം പോലും അണ ക്കെട്ടിന് താങ്ങാനാവില്ലെന്ന് വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് പഠനം നടത്തിയ ഐഐടി സംഘത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ വാദത്തിന് ശക്തികൂട്ടുന്ന സുപ്രധാന തെളിവായിരിക്കും ദില്ലി ഐഐടിയുടെ ഈ പഠന റിപ്പോര്‍ട്ട്.
കേന്ദ്ര ജലകമ്മീഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലും വെള്ളപ്പൊക്ക സമയത്ത് മുല്ലപ്പെരിയാര്‍ അണ ക്കെട്ട് അപകട ഭീഷണിയിലാണെന്ന് വ്യക്തമാക്കിയിരുന്നെന്നും ഐഐടി റിപ്പോര്‍ട്ട് ഏറ്റുവാങ്ങവെ സംസ്ഥാന ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ വെളിപ്പെടുത്തി.
വിവരാകാശ നിയമ പ്രകാരം ലഭ്യമായ ജലകമ്മീഷന്റെ റിപ്പോര്‍ട്ടും ജൂലൈ അവസാനത്തോടെ വാദത്തിനെടുക്കുന്ന കേസിനായി 14-ന് മുമ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ ദേശ പ്രകാരമാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് ദില്ലി ഐഐ ടിയിലെ ഹൈഡ്രോളജിസ്റ്റുകളായ ഡോ. എ.കെ ഗൊസെയിന്‍, ഡോ. സുബാഷ് ചന്ദര്‍ എന്നിവര്‍ പഠനം നടത്തിയത്.
മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശത്ത് രണ്ട് ദിവസം കൊണ്ട് 65.43 സിഎംഎസ് മഴപെയ്യാന്‍ സാധ്യതയുണ്ടെന്നും 2.91 ലക്ഷം ഘന അടി വെള്ളം അണക്കെട്ടിലെത്തുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വൃഷ്ടി പ്രദേശത്തെ പരമാവധി മഴയും നീരൊഴുക്കും കണക്കിലെടുത്താല്‍ പോലും അണക്കെട്ടിലെ ജലവിതാനം 160.22 അടിയായി ഉയരും. മുഴുവന്‍ സ്പില്‍വേകള്‍ തുറന്നുവിട്ടാലും ഇതിന് പരിഹാരമാവില്ല.
ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തിയാലും ഡാമിന്റെ സംഭരണ ശേഷിയിലും അധികമായ 158.67 അടിയായി ജലവിതാനം ഉണ്ടാകുമെന്നും അത് അണ ക്കെട്ടിന് താങ്ങാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അടിസ്ഥാന വിവരങ്ങള്‍ അനുസരിച്ചാണ് പഠനം നടത്തിയതെന്ന് ഗൊസെയിനും സുഭാഷ് ചന്ദറും വ്യക്തമാക്കി. കേന്ദ്ര ജലകമ്മീഷന്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യത്യസ്ഥമായ പഠനമാണ് തങ്ങള്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.
ഭൂചലന സാധ്യതയെ കുറിച്ച് പഠിക്കുന്നതിന് നിയോഗി ച്ച റൂര്‍ക്കി ഐഐടി റിപ്പോര്‍ട്ടും ഉടന്‍ ലഭ്യമാകുമെന്ന് മന്ത്രി പ്രേമചന്ദ്രന്‍ അറിയിച്ചു. ദില്ലി ഐഐടിയുടെ റിപ്പോര്‍ട്ട് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങളുടെ സ്ഥലത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് തമിഴ്നാടിന്റെ അനുവാദം ആവശ്യമില്ല. തമിഴ്നാടിന് കൊടുത്തു കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറയ്ക്കില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications