ലോറി സമരം: ചരക്ക് നീക്കം സ്‌തംഭനത്തിലേക്ക്
ദില്ലി: ഡീസല്‍ നികുതി ഏകീകരണം, ടോള്‍ പിന്‍വലിയ്‌ക്കല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോറിയുടമകള്‍ ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ രാജ്യവ്യാപകമായി ആരംഭിച്ച അനിശ്ചിത കാലം സമരം ചരക്കു നീക്കത്തെ ബാധിച്ചു തുടങ്ങി.
തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിയ്‌ക്കുന്നതു വരെ ചരക്കു നീക്കം സ്‌തംഭിയ്‌ക്കുമെന്ന് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ചരണ്‍സിങ് ലൊഹാറ പറഞ്ഞു. സമരത്തില്‍ എല്ലാ അസോസിയേഷനകളും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിവിധ അസോസിയേഷനുകളിലെ അംഗങ്ങള്‍ക്ക് ആകെ 48,00,00 ലോറികളുണ്ട്. ഡീസലിന്റെ വിലയ്‌ക്ക് ആനുപാതികമായ നികുതി ഏര്‍പ്പെടുത്തേണ്ടതിനു പകരം
അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയ്‌ക്കുണ്ടാകുന്ന വില വര്‍ദ്ധന മുതലാക്കാനാണ് സര്‍ക്കാര്‍ ശ്രമിയ്‌ക്കുന്നത്. ടോള്‍ നിരക്കില്‍കഴിഞ്ഞ ഫെബ്രുവരി മുതല്‍ 50 ശതമാനം വര്‍ദ്ധനയാണ് സര്‍ക്കാര്‍ വരുത്തിയതെന്നും ചരണ്‍ സിങ് ആരോപിച്ചു.












Click it and Unblock the Notifications