പാഠപുസ്തക വിവാദം: വിദഗ്ദ്ധ സമിതിയെ അംഗീകരിയ്ക്കില്ലെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: വിവാദമുയര്‍ത്തിയ ഏഴാം ക്ലാസിലെ പാഠപുസ്‌തകം പരിശോധിയ്‌ക്കാന്‍ സര്‍ക്കാര്‍ വിദഗ്‌ദ്ധ സമിതിയെ ഏര്‍പ്പെടുത്തിയ നടപടി സ്വീകാര്യമല്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
വിവാദമുയര്‍ത്തിയ പാഠപുസ്തകം പരിശോധിയ്ക്കാന്‍ വിദഗ്ദ്ധ സമതിയെ ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച രാവിലെ വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ നിയോഗിച്ച 18 അംഗ സമിതിയില്‍ 17 അംഗങ്ങളും ഇടതുപക്ഷ ചായ് വുള്ളവരാണെന്നും അതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്‌തു.
സമിതിയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ അനുവദിച്ച സമയം കഴിയുമ്പോഴേക്കും ഒരു ടേം പൂര്‍ത്തിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വിവാദ പാഠഭാഗങ്ങള്‍ പിന്‍വലിയ്ക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ സമിതിയുടെ പ്രസക്തിയെയും പ്രതിപക്ഷം ചോദ്യം ചെയ്തു.
വിദഗ്ദ്ധ സമിതിയുമായി സഹകരിയ്ക്കില്ലെന്ന് എന്‍എസ്എസും അറിയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications