സംഘര്‍ഷത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ തിങ്കളാഴ്‌ച നടന്ന ബിജെപി-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് കെ.യു ബിജു (27) മരിച്ചു.
ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റായ ബിജുവിനെ ചന്തപ്പുരയ്‌ക്കു സമീപത്തുള്ള അമൃതാനന്ദമയി ആശ്രമത്തിനടുത്തുവെച്ച് അക്രമി സംഘം വെട്ടിപ്പരിക്കേല്പിയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ആദ്യം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബിജുവിന്റെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് ഇപ്പോള്‍ തന്നെ ഹര്‍ത്താലിന്റെ പ്രതീതിയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യഴാഴ്‌ച കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍ നടത്താന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്‌തു. തൃശൂര്‍ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തും.












Click it and Unblock the Notifications