മുന്‍ എംഎല്‍എ പി.എസ് സുപാലിനെ അറസ്റ്റ് ചെയ്‌തു
കൊല്ലം: മുന്‍ എംഎല്‍എയും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ പി.എസ് സുപാലിനെ പൊലീസ് അറസ്റ്റുചെയ്‌തു.
ഇടമണ്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സിപിഐ-സിപിഎം സംഘര്‍ഷത്തില്‍ അറസ്റ്റിലായ സിപിഐ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ കയറി മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് സുപാലിനെ അറസ്റ്റുചെയ്‌തത്.
ബുധനാഴ്‌ച പുലര്‍ച്ചെ 2.30തോടെയായിരുന്നു അറസ്‌റ്റ്. തുടര്‍ന്ന് പുനലൂര്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ സുപാലിനെ 14ദിവസത്തേയ്‌ക്ക് റിമാന്റ് ചെയ്‌തു. ജാമ്യം നല്‍കുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്നതിനായി ബുധനാഴ്‌ച വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
സുപാല്‍ ഇപ്പോള്‍ കൊട്ടാരക്കര ജയിലിലാണുള്ളത്. സുപാലിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് സിപിഐ പത്തനാപുരം താലൂക്കില്‍ ബുധനാഴ്‌ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കൊല്ലം ബാങ്ക് തിരഞ്ഞെടപ്പിനോടനുബന്ധിച്ചുണ്ടായ പ്രശ്‌നം സിപിഐ-സിപിഎം ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണ് സുപാലിന്റെ അറസ്റ്റ്.












Click it and Unblock the Notifications