മാനഭംഗത്തിന് പിന്നാലെ കല്യാണം; കോടതി കേസ് റദ്ദാക്കി
കൊച്ചി: ബലാല്‍സംഗം ചെയ്‌ത പെണ്‍കുട്ടിയെ വിവാഹംചെയ്‌തതിനെത്തുടര്‍ന്ന് പ്രതിയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
അബ്ദുസലാം എന്ന യുവാവിനെതിരെയാണ് ബലാല്‍സംഗക്കുറ്റം ആരോപിച്ച് തടിയിട്ടപറമ്പ് പൊലീസ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
2001മുതല്‍ 2006വരെ പലതവണയായി ഈ യുവാവ് പെണ്‍കുട്ടിയെ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പിന്നീട് കേസ് വിചാരണയ്‌ക്കു വന്ന സമയത്താണ് യുവതിയെ നിയമാനുസൃതം വിവാഹം ചെയ്‌തുവെന്നും തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടെന്നും സന്തോഷകമരായ ദാമ്പത്യ ജീവിതം നയിക്കുന്ന സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുസലാം ഹൈക്കോടതിയെ സമീപിച്ചത്.
ലൈംഗികബന്ധം തന്റെ സമ്മതത്തോടെയാണ് നടന്നതെന്ന് പെണ്‍കുട്ടിയും കോടതിയെ അറിയിച്ചു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നുവെന്ന് കാണിക്കുന്നസര്‍ട്ടിഫിക്കറ്റും ഇവര്‍ കോടതിയില്‍ ഹാജാക്കി. ഇരുവരും വിവാഹിതരാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും പ്രോസിക്യൂട്ടറും കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് കേസിലെ എല്ലാ സാഹചര്യവും പരിശോധിച്ചശേഷം ക്രിമിനല്‍ നടപടി നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് ജസ്‌റ്റിസ് ആര്‍ ബസന്ത് വിചാരണക്കോടതിയിലുള്ള കേസ് റദ്ദാക്കിയത്.












Click it and Unblock the Notifications