സുപാലിനെ അറസ്റ്റ് ചെയ്‌ത സംഭവം ഐജി ആന്വേഷിക്കും
കൊല്ലം: ബുധനാഴ്‌ച പുലര്‍ച്ചെ പോലീസ് അറസ്‌റ്റു ചെയ്‌ത എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി പി.എസ് സുപാലിന് കോടതി ജാമ്യമനുവദിച്ചു.
ഇടമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് പിടിയിലായ പ്രവര്‍ത്തകരെ മോചിപ്പിയ്‌ക്കാന്‍ ശ്രമിച്ച കേസിലാണ് സുപാലിനെ പോലീസ് അറസ്‌റ്റു ചെയ്‌തത്.
സുപാലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പത്തനാപുരം താലൂക്കില്‍ സിപിഐ ഹര്‍ത്താലചരിച്ചിരുന്നു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലിയിലെ എല്‍ഡിഎഫ് സംവിധാനത്തിലുണ്ടായ ഭിന്നത സുപാലിന്റെ അറസ്റ്റോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.
ഇതിനിടെ മുന്‍ എംഎല്‍എ കൂടിയായ സുപാലിനെ അറസ്റ്റ് ചെയ്‌ത സംഭവത്തെക്കുറിച്ച് ഐ.ജി തലത്തില്‍ അന്വേഷിയ്‌ക്കുമെന്ന് അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.
സിപിഐ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിസാര സംഭവത്തിന്റെ പേരില്‍ മുന്‍ എംഎല്‍എയായിരുന്ന വ്യക്തിയെ അറസ്റ്റു ചെയ്‌ത നടപടിയോട് സര്‍ക്കാരിന് യോജിയ്‌ക്കാന്‍ കഴിയില്ലെന്നും മന്ത്രി പ്രസ്‌താവിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications