പുസ്തകം പരിശോധിക്കാന്‍ വിദഗ്ധ സമിതി
തിരുവനന്തപുരം : ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യപാഠം പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
ഇടതു സഹയാത്രികനായ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ അധ്യക്ഷനായ സമിതി പുസ്തകം പരിശോധിക്കും. വിദ്യാഭ്യാസ മന്ത്രി എം എ ബേബി നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
എന്നാല്‍ സമിതിയെ അംഗീകരിക്കില്ലെന്നും പാഠപുസ്തകം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ ബഹളം തുടങ്ങിയിട്ടുണ്ട്.
പതിനെട്ട് അംഗങ്ങളുളള സമിതി പ്രധാനമായും മൂന്നു വിഷയങ്ങളാണ് പരിശോധിക്കുന്നത്. വിവാദ പാഠഭാഗങ്ങള്‍, പുസ്തകം തയ്യാറാക്കിയപ്പോള്‍ ഉയര്‍ന്ന പരാതികള്‍, പരിശോധനാ വേളയില്‍ ഉയരുന്ന മറ്റു പരാതികള്‍ എന്നിവ സമതിയുടെ പരിഗണനയ്ക്ക് വരും.
മൂന്നു മാസത്തെ കാലാവധിയാണ് പുസ്തക പരിശോധനയ്ക്ക് നല്‍കിയിരിക്കുന്നത്. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications