രക്ഷാസന്ദേശത്തിന് നൂറാം പിറന്നാള്‍
ലണ്ടന്‍: ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ച മോഴ്‌സ് കോഡ് സന്ദേശമായ എസ്‌ഒഎസ് സന്ദേശത്തിന് ചൊവ്വാഴ്‌ച 100 വയസ് തികഞ്ഞു.
അടുത്ത നൂറ് വര്‍ഷങ്ങള്‍ കൂടിയെങ്കിലും ഈ സന്ദേശം അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ലോകത്തെമ്പാടുമുള്ള രക്ഷാപ്രവര്‍ത്തകര്‍.
ജര്‍മന്‍ ഗവണ്‍മെന്റ് റേഡിയോ 1905 ഏപ്രില്‍ ഒന്നിനാണ് അപകടത്തില്‍ പെടുന്നവര്‍ സഹായമഭ്യര്‍ഥിച്ച് അയക്കുന്ന സന്ദേശമായി എസ്‌ഒഎസിനെ അംഗീകരിച്ചത്.
പിന്നീട് അന്താരാഷ്ട്ര തലത്തില്‍ നടന്ന ഒട്ടേറെ ചര്‍ച്ചകള്‍ക്കു ശേഷം 1908 ജൂലായ് ഒന്നിന് എസ്‌ഒഎസിനെ സഹായമഭ്യര്‍ഥിച്ചുള്ള സന്ദേശമായി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചു.
അതു വരെ സിക്യുഡി എന്ന വാക്കായിരുന്നു അപകട സന്ദേശമായി ഉപയോഗിച്ച് കൊണ്ടിരുന്നത്. മൂന്ന് കുത്തുകള്‍ മൂന്ന് വരകള്‍ പിന്നെയും മൂന്ന് കുത്തുകള്‍ ഇതായിരുന്നു എസ്‌ഒഎസിനെ പ്രതിനിധീകരിച്ച മോഴ്‌സ് കോഡ്. ഇപ്പോഴതിനു പകരം അക്ഷരങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
ഈ അപകട സന്ദേശം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനു ശേഷം എസ്‌എസ് സാല്‍വോനിയ എന്ന കപ്പല്‍ അപകടത്തില്‍പ്പെടുകയും കപ്പലില്‍ നിന്നയച്ച എസ്‌ഒഎസ് സന്ദേശം സ്വീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയതിലൂടെ കപ്പലിലെ മുഴുവന്‍ യാത്രക്കാരും രക്ഷപ്പെടുത്താനും കഴിഞ്ഞു.
എന്നാല്‍ ഈ സന്ദേശം എല്ലാ കപ്പലുകളിലും നടപ്പാക്കുന്നതിലുണ്ടായ പിഴവ് ഇന്നോളമുണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും വലിയ കപ്പല്‍ ദുരന്തമായ ടൈറ്റാനിക്കിന്റെ അപകട വ്യാപ്‌തി വര്‍ദ്ധിപ്പിയ്‌ക്കുന്നതിലേക്കും വഴി തെളിച്ചു.
പുതിയ സന്ദേശം നിലവില്‍ വന്നിട്ടും ഒട്ടേറെ കപ്പലുകളിലും ബോട്ടുകളിലും സിക്യുഡി എന്ന കോഡാണ് അപകട സന്ദേശമായി ഉപയോഗിച്ചിരുന്നത്.
1912 എപ്രില്‍ മാസത്തില്‍ ടൈറ്റാനിക് മഞ്ഞുകട്ടിയിലിടിച്ച് തകരുന്നതിനിടെ കപ്പലിലെ ഫസ്റ്റ് റേഡിയോ ഓഫീസറായിരുന്ന ജാക്ക് ഫിലിപ്‌സ് അപകട സൂചനയായി പഴയ സന്ദേശമായ സിക്യുഡിയ്‌ക്കൊപ്പം എസ്‌ഒഎസ് സന്ദേശവും അയച്ചിരുന്നു.
1500 യാത്രക്കാരുമായി സമുദ്രത്തിന്റെ അഗാധതയിലേക്ക് ആഴ്ന്നു കൊണ്ടിരുന്ന ടൈറ്റാനിക്കില്‍ നിന്നുള്ള എസ്‌ഒഎസ് സന്ദേശം ലഭിച്ച സമീപത്തുള്ള കപ്പലിലെ റേഡിയോ ഓപ്പറേറ്റര്‍മാര്‍ പുതിയ സന്ദേശത്തെ അവഗണിച്ചു.
കപ്പലില്‍ പാര്‍ട്ടി നടക്കുമ്പോള്‍ ആരോ അയച്ച തമാശ സന്ദേശമായിരിക്കുമെന്നാണിവര്‍ കരുതിയത്. ഈ കപ്പലുകള്‍ യഥാസമയം രക്ഷാപ്രവര്‍ത്തനത്തെയിരുന്നുവെങ്കില്‍ മരണ സംഖ്യ ഇത്രത്തോളം ഉയരില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications