Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന്‌ തയ്യാറാണെന്ന്‌: ചെന്നിത്തല

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‌ സാഹചര്യമൊരുങ്ങുകയാണെങ്കില്‍ അതിനെ നേരിടാന്‍ കോണ്‍ഗ്രസ്‌ കേരള ഘടകം തയ്യാറാണെന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു.

കരുണാകരനോടൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക്‌ മടങ്ങിവന്നവര്‍ക്ക്‌ സ്ഥാനമാനങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ അന്തിമതീരുമാനമെടുക്കേണ്ടത്‌ ഹൈക്കമാന്റാണെന്ന്‌ സോണിയയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം ചെന്നിത്തല പറഞ്ഞു.

ആണവകരാറുമായി ബന്ധപ്പെട്ട്‌ ലീഗുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കും. മലപ്പുറത്ത്‌ ലീഗുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു-ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, യുഡിഎഫ്‌ കണ്‍വീനര്‍ പിപി തങ്കച്ചന്‍ എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.

കാര്‍ഷിക കടാശ്വാസ പദ്ധതിയ്‌ക്കായി 100 കോടിരൂപകൂടി കേരളത്തിന്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വൈകീട്ട്‌ ധനമന്ത്രി ചിദംബരത്തെ കാണും. പ്രതിരോധമന്ത്രി എ.കെ ആന്റണി, പ്രവാസികാര്യമന്ത്രി വയലാര്‍ രവി എന്നിവരുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.

കരുണാകരനൊപ്പം പാര്‍ട്ടിയിലേയ്‌ക്ക്‌ മടങ്ങിവന്നവര്‍ക്ക്‌ സ്ഥാനമാനങ്ങള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായും ചെന്നിത്തല ചര്‍ച്ച നടത്തും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+