10,000 കോടിയുടെ പരീക്ഷാ പരിശീലന വ്യവസായം
ദില്ലി: ഐഐടി, എഞ്ചിനീയറിങ് കോളേജ് പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകള്‍ രാജ്യത്ത് വന്‍ വ്യവസായമായി മാറിയെന്ന് വ്യവസായികളുടെ സംഘടനയായ അസോചം.
അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്‌ട്രിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 10,000 കോടയോളം രൂപയുടെ വ്യാപാരം ഈ രംഗത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരോ വര്‍ഷവും ആറു ലക്ഷം വിദ്യാര്‍ഥികള്‍ ഈ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനായി ഒരോ കുട്ടിയും ശരാശരി ചെലവഴിയ്‌ക്കുന്നത് 1.7 ലക്ഷം രൂപയാണെന്നും അസോചത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
ഇതു വഴി ഇത്തരം പരിശീലന സ്ഥാപനങ്ങള്‍ക്ക് വര്‍ഷാവര്‍ഷം 10,000 കോടി രൂപ ലഭിയ്‌ക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് സീറ്റ് ലഭ്യമാകുന്ന തരത്തില്‍ 30 മുതല്‍ 40 വരെ ഐഐടികള്‍ സ്ഥാപിയ്‌ക്കുന്നതിന് ഈ തുക മതിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ കുട്ടികളുടെ എണ്ണവും അവര്‍ക്ക് ചെലവാകുന്ന തുകയും പെരുപ്പിച്ച് കാണിയ്‌ക്കുന്ന റിപ്പോര്‍ട്ടാണിതെന്ന് സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ വക്താക്കള്‍ പറയുന്നു. രാജ്യത്തെ ചെറുനഗരങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ പരീക്ഷ പരിശീലനത്തിനുള്ള ചിലവ് വളരെ കുറവാണെന്നും ഇവര്‍ പറയുന്നു.
ഇതു കൂടാതെ ഒരോ വര്‍ഷവും 80,000-90,000 വരെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നുണ്ടെന്നും ഇത് വിദേശപണം പുറത്തെക്കൊഴുകുന്നതിന് കാരണമാകുന്നതായും അസോചം വിലയിരുത്തുന്നുണ്ട്.












Click it and Unblock the Notifications