എസ്‌പി പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ മുന്നോട്ട്
ദില്ലി: മുലായം സിങിന്റെ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കി കൊണ്ട് ജപ്പാനില്‍ നടക്കുന്ന ജി-എട്ട് സമ്മേളനത്തില്‍ പങ്കെടുക്കാനായി ജപ്പാനിലേക്ക് പോകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനം ആണവക്കാര്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയാണെന്ന നിലപാട് സ്വീകരിച്ചിരിയ്‌ക്കുന്ന ഇടതുപക്ഷം പിന്തുണ പിന്‍വലിയ്‌ക്കുന്ന കാര്യം തീരുമാനിയ്‌ക്കാന്‍ വെള്ളിയാഴ്‌ച യോഗം ചേരും.
ഇത്രയും കാലം ഇടതുകക്ഷികളുമായി മാത്രം ആണവക്കരാര്‍ വിഷയം ചര്‍ച്ച ചെയ്‌തു വന്നിരുന്ന സമാജ് വാദി പാര്‍ട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണനുമായി വിഷയം സംബന്ധിച്ച ചര്‍ച്ച നടത്തിയതോടെയാണ് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‌കുമെന്ന വ്യക്തമായ സൂചന പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിങ് നല്‌കിയത്.
ഇത് നാല് വര്‍ഷം നീണ്ടു നിന്ന ഇടത്-യുപിഎ ബന്ധം അവസാനിയ്‌ക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ വിദഗ്‌ദ്ധര്‍ കാണുന്നത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി വര്‍ഗ്ഗീയതയാണ്. അതിനെ ചെറുക്കാനാണ് തങ്ങള്‍ യുപിഎയ്‌ക്ക് പിന്തുണ നല്‌കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടി പുതിയ ബാന്ധവത്തിന് നല്‌കിയിരിക്കുന്ന വിശദീകരണം.
ഇതോടെ ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാര്‍ വീഴില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം നീക്കത്തിനില്ലെന്ന ബിജെപിയുടെ പ്രഖ്യാപനവും കോണ്‍ഗ്രസിന് ആശ്വാസമായിട്ടുണ്ട്.
എസ്‌പിയുടെ പിന്തുണ മാത്രം ലഭിയ്‌ക്കുന്നതോടെ സര്‍ക്കാരിന് 265 പേരുടെ പിന്തുണ സഭയില്‍ ഉണ്ടാകും. ലോക്‌സഭയിലെ ചെറുകക്ഷികളുടെ പിന്തുണ കൂടി നേടാന്‍ കഴിയുന്നതോടെ കേവലഭൂരിപക്ഷത്തിനാവശ്യമായ 272 ല്‍ കൂടുതല്‍ പേര്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കാനുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications