അമര്‍നാഥ് പ്രശ്‌നം: സംസ്ഥാനത്ത് ഹര്‍ത്താല്‍ ഭാഗികം
തിരുവനന്തപുരം: അമര്‍നാഥ് ക്ഷേത്രത്തിന് അനുവദിച്ച വനഭൂമി തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപിയും വിഎച്ച്‌പിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ഭാഗികം.
തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. ഇവിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും ഓടുന്നുണ്ട്. കോഴിക്കോട് സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ആളുകള്‍ എത്തുന്ന മുറയ്‌ക്ക് കൂടുതല്‍ ബസുക്കള്‍ ഓടിക്കുമെന്ന് കെഎസ്‌ആര്‍ടിസി അറയിയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ല. ദീര്‍ഘദൂര കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ പൊലീസ് സഹായം ലഭ്യമാക്കുമെന്ന് രമണ്‍ ശ്രീവാസ്‌തവ അറിയിച്ചു.
പൊലീസ് കണ്‍ട്രോള്‍ റൂമിലോ എസ്‌പിമാരെയോ മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയോ നേരിട്ട് ഫോണില്‍ വിളിച്ച് ജനങ്ങള്‍ക്ക് സഹായം തേടാവുന്നതാണെന്ന് ഡിജിപി അറിയിച്ചു. 100 എന്ന നമ്പറില്‍ സഹായം ലഭിക്കാതെ വന്നാല്‍ ജനങ്ങള്‍ക്ക് ഡിജിപിയെ നേരിട്ടും വിളിക്കാം 9447733311 ആണ് ഇതിനുള്ള നമ്പര്‍.
ജനജീവിതം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ ജില്ലാ പൊലീസ് സുപ്രണ്ടുമാര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് മതിയായ സഹായം നല്‍കും.
വാഹനഗതാഗതം സുഗമമാണെന്ന് ഉറപ്പുവരുത്താനും പൊലീസിന് നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. അമര്‍നാഥ് പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് വിഎച്ച്‌പി വ്യാഴാഴ്‌ച ഭാരത് ബന്ദിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications