ദേശാഭിമാനി കോഴക്കേസ് വീണ്ടും അന്വേഷിയ്‌ക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ദേശാഭിമാനി ബോണ്ട്, ലിസ് കോഴക്കേസ് എന്നിവയില്‍ വീണ്ടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്‌ജി എസ് ജഗദീശ് ആണ് രണ്ട് കേസുകളിലും പുനരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ ശരിവെയ്‌ക്കുന്ന തെളിവുകളില്ലെന്നായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ദേശാഭിമാനിയുടെ പേരില്‍ ജനറല്‍ മാനേജരായ ഇ.പി ജയരാജനും മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വേണുഗോപാലും കോഴ വാങ്ങിയെന്നാരോപിച്ച് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് പി. റഹിമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പല വിവരങ്ങളില്ലെന്നും റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും കോടതി വിലയിരുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications