സന്തോഷ് മാധവന്റെ കൂട്ടാളി സെയ്‌ഫുദ്ദീന്‍ അലിക്കണ്ണ് കീഴടങ്ങി
കൊച്ചി: പ്രവാസി മലയാളി സെറാഫിന്‍ എഡ്വിന്‍ നല്കിയ വഞ്ചനാക്കേസില്‍ സന്തോഷ് മാധവന്റെ കൂട്ടുപ്രതി സൈഫുദ്ദീന്‍ അലിക്കണ്ണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മുമ്പാകെ കീഴടങ്ങി.
സെയ്‌ഫുദ്ദീന്‍ നല്‌കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുമ്പാകെയാണ് ഇയാള്‍ കീഴടങ്ങിയത്.
ദുബായില്‍ ഹോട്ടല്‍ തുടങ്ങാന്‍ സെറാഫിനില്‍ നിന്ന് സൈഫുദ്ദീനും സന്തോഷ് മാധവനും 40 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്.
ഇതിനിടെ പ്രവാസി മലയാളി സെറഫിന്‍ എഡ്വിന്‍ നല്കിയ വഞ്ചനാക്കേസില്‍ സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications