കൊല്ലത്ത് പെണ്‍വാണിഭ സംഘം പിടിയില്‍
കൊല്ലം: രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊല്ലം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി. ബുധനാഴ്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആവശ്യക്കാരെന്ന രീതിയില്‍ സംഘവുമായി ബന്ധപ്പെട്ടുകൊണ്ടാണ് പൊലീസ് ഇവര്‍ക്കായി വലവിരിച്ചത്.
സംഘത്തിലുണ്ടായ രണ്ട് സ്‌ത്രീകളുള്‍പ്പെടെ മൂന്നുപെരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലത്തെ അപ്‌സര ജങ്‌ഷനിലെ വാടകവീടു കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.
പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷന്മാര്‍ രക്ഷപ്പെട്ടു. ഇതില്‍ ഒരാള്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്ന സന്തോഷ് എന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന് മറ്റുജില്ലകളിലെ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications