അച്ഛനെ കൊന്ന് വൃക്കയും ഹൃദയവും ഭക്ഷിച്ചു
ബ്യൂണിസ് എയേഴ്‌സ്: പിതാവിനെ കൊലപ്പെടുത്തി വൃക്കയും ഹൃദയവും വേവിച്ച് ഭക്ഷിച്ച മകനെ അര്‍ജന്റീന പൊലീസ് അറസ്റ്റുചെയ്‌തു.
അര്‍ജന്റീനക്കാരനായ റൗള്‍ ഏണസ്റ്റോ പിനല്‍ ആണ് പിതാവിന്റെ കൊല നരഭോജനം എന്നിവയെത്തുടര്‍ന്ന് പൊലീസ് പിടിയിലായത്. ബ്യൂണസ് അയേഴ്‌സ് നഗരത്തിന് സമീപമുള്ള വീട്ടില്‍ നിന്നും കൈകളില്‍ രക്തക്കറ പുരണ്ട നിലയിലാണ് റൗളിനെ പൊലീസ് അറസ്റ്റുചെയ്‌തത്. അയല്‍ക്കാരനാണ് റൗളിന്റെ വീട്ടില്‍ രക്തം കണ്ടതായി പൊലീസിനെ വിവരം അറിയിച്ചത്.
ഇയാല്‍ മൃതശരീരത്തില്‍ നിന്നും വൃക്കയും ഹൃദയവും വേര്‍പെടുത്തി വേവിച്ച് കഴിച്ചുവെന്നതില്‍ സംശയമില്ലെന്നും പാകം ചെയ്‌ത പാത്രത്തില്‍ കുറച്ച് മാംസം ബാക്കിയിരിപ്പുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. മാത്രമല്ല മൃതദേഹത്തിന്റെ നട്ടെല്ലും മറ്റു ശരീരഭാഗങ്ങളും വീടിന്റെ അടുക്കളയില്‍ കണ്ടതായും പൊലീസ് പറയുന്നുണ്ട്.
കൊള്ളനടത്തിയതിനെത്തുടര്‍ന്ന് ജയിലലടയ്‌ക്കപ്പെട്ട മുപ്പത്തിമൂന്നുകരാനായ റൗള്‍ ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. അമ്പത്തിയേഴുകാരനും റൗളിന്റെ പിതാവുമായ റൗള്‍ പ്രുഡന്‍ഷ്യോ പിനല്‍ ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്‌ച രാത്രി പിതാവുമായുണ്ടായ വാഗ്വാദത്തെത്തുടര്‍ന്നാണ് മകന്‍ ഈ ദാരുണകൃത്യം ചെയ്‌തതെന്നാണ് പൊലീസ് കരുതുന്നത്. ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് പ്രുഡന്‍ഷ്യോ ഏറെക്കാലമായി തനിച്ചായിരുന്നുവത്രേ താമസം.


Click it and Unblock the Notifications