കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും വരെ സര്‍ക്കാറിന് ഇടത് പിന്തുണ
ദില്ലി: ആണവകരാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കേണ്ടതില്ലെന്ന് ഇടതു പാര്‍ട്ടികളുടെ നിര്‍ണ്ണായക യോഗത്തില്‍ തീരുമാനമായി.
കരാറിനെക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുവരെ കാത്തിരിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കരാറുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പിന്തുണ പിന്‍വലിക്കാനും യോഗം തീരുമാനിച്ചു.
കരാര്‍ സംബന്ധിച്ച് അന്തിമ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയ്‌ക്ക് കത്ത് നല്‍കുമെന്നും . ജൂണ്‍ ഏഴിന് മുമ്പ് കരാര്‍ സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും ഇടതുനേതാക്കള്‍ അറിയിച്ചു.
കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ അറിയിച്ചശേഷം മാത്രമേ പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇടതുപാര്‍ട്ടികള്‍ തീരമാനമെടുക്കുകയുള്ളു.
ആണവകാര്‍ സംബന്ധിച്ച് ഇടതുകക്ഷികളുടെ നിലപാട് ജനങ്ങളെ അറിയിക്കാന്‍ ജൂണ്‍ 14മുതല്‍ രാജ്യവ്യാപക പ്രചാരണപരിപാടികള്‍ നടത്തുമെന്ന് .യോഗത്തിന്‌ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
ബിജെപി ഉള്‍പ്പെടെയുള്ള വര്‍ഗീയ ശക്തികള്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ ഇടതുകക്ഷികള്‍ അവസരം നല്‍കില്ലെന്നും കാരാട്ട് പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ എകെജി ഭവനിലാണ് ഇടതുകക്ഷികള്‍ യോഗം ചേര്‍ന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications