Get Updates
Get notified of breaking news, exclusive insights, and must-see stories!

ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ബന്ധുവിന് പരേതന്‍റെ വിളി

ഹിസാര്‍: ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത്‌ വിയോഗത്തിന്റെ വേദനയോടെ തിരിച്ചെത്തുമ്പോള്‍ മരിച്ചയാളുടെ ഫോണ്‍ സന്ദേശം നമ്മളെത്തേടിയെത്തുന്ന കാര്യത്തെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. ഹിസാര്‍ സ്വദേശിയായ രാജേഷിന്‌ ഉണ്ടായ അനുഭവം ഇതായിരുന്നു.

സഹോദരന്‍ വികാസിന്റെ ശവസംസ്‌കാരച്ചടങ്ങ്‌ കഴിഞ്ഞ വീട്ടില്‍ തിരിച്ചെത്തിയ രാജേഷിന്റെ ഫോണിലേയ്‌ക്ക്‌ പൊടുന്നനേ വികാസിന്റെ വിളി. രാജേഷിനും കുടുംബത്തിനും ആദ്യമുണ്ടായ അമ്പരപ്പും പരിഭ്രമവും പിന്നീട്‌ സന്തോഷത്തിന്‌ വഴിമാറി.

പക്ഷേ അപ്പോഴും മരിച്ചത്‌ ആരാണെന്നും സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്നുമുള്ള ചോദ്യം ബാക്കിയായി. ഈ ചോദ്യം കുഴക്കിയത്‌ പൊലീസിനെയാണ്‌.

ഹിസാര്‍ പൊലീസ്‌ കണ്ടെടുത്ത മൃതദേഹം വികാസിന്റേതാണോയെന്ന പരിശോധിക്കാനായി പോയത്‌ രാജേഷും അമ്മയും കൂടിയായിരുന്നു. പാതികരിഞ്ഞനിലയിലായിരുന്നു. മൃതദേഹം വികാസിന്റേതുതന്നെയാണെന്ന്‌ കരുതി അമ്മയും രാജേഷും കൂടി അതേറ്റുവാങ്ങി. പിന്നീട്‌ ചടങ്ങുകള്‍ക്കുശേഷം സംസ്‌കരിക്കുകയും ചെയ്‌തു. മൃതദേഹത്തിലുണ്ടായിരുന്ന ഷര്‍ട്ടിന്‍റെ നിറം കണ്ടാണ് രാജേഷും അമ്മയും അത് വികാസിന്റെ മൃതദേഹം തന്നെയാണെന്ന് ഉറപ്പിച്ചത്.

ചൊവ്വാഴ്‌ച നാലുമണിയോടെയാണ്‌ ശവസംസ്‌കാരച്ചടങ്ങുകള്‍ അവസാനിച്ചത്‌. ഇതുകഴിഞ്ഞ്‌ വീട്ടിലെത്തി സഹോദരന്റെ വിയോഗദുഖത്തിലിരിക്കുമ്പോഴാണ്‌ രാജേഷിന്റെ ഫോണിലേയ്‌ക്ക്‌ വികാസിന്റെ കോള്‍ വന്നത്‌. താന്‍ മരിച്ചുവെന്ന്‌ വിശ്വസിച്ച്‌ വീട്ടുകാര്‍ ഒരു ശവസംസ്‌കാരച്ചടങ്ങ്‌ നടത്തിയകാര്യമൊന്നുമറിയാതെയാണ്‌ വികാസ്‌ സഹോദരനെ വിളിച്ചത്‌. തനിക്ക്‌ കുറച്ച്‌ പണം അയച്ചുതരണമെന്നായിരുന്നു വികാസിന്റെ ആവശ്യം.

വിളിച്ചത്‌ വികാസ്‌ തന്നെയാണെന്നകാര്യം ഉറപ്പായപ്പോള്‍ രാജേഷ്‌ വിവരം പൊലീസില്‍ അറിയിച്ചു. എന്നാല്‍ രാജേഷും കുടുംബവും ചേര്‍ന്ന്‌ സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന ചോദ്യം പൊലീസിനെ കുഴക്കി.

എന്നാല്‍ ബുധനാഴ്‌ച രാവിലെയായപ്പോള്‍ ഒരു യുവാവിനെ കാണാനില്ലെന്ന്‌ കാണിച്ച്‌ പൊലീസിന്‌ ഒരു പരാതി ലഭിച്ചു. സിസ്വാല സ്വദേശിയായ സത്‌ബീറിനെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന്‌ മൃതദേഹം കണ്ടെടുത്തപ്പോള്‍ എടുത്തവച്ച ഫോട്ടോകള്‍ പൊലീസ്‌ പരാതിയുമായെത്തിയ സത്‌ബീറിന്റെ വീട്ടുകാരെ കാണിച്ചു. അവര്‍ അത്‌ സത്‌ബീറാണെന്ന്‌ തിരിച്ചറിയുകയും ചെയ്‌തു. പിന്നീട്‌ അവരെ മൃതദേഹം ദഹിപ്പിച്ചുകഴിഞ്ഞ കാര്യം പറഞ്ഞ്‌ മനസ്സിലാക്കുകയും ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+