Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കമ്പ്യൂട്ടറിന്‌ മലയാളവും തിരിച്ചറിയാം

ദില്ലി: മലയാളത്തിലുള്ള സംസാരം തിരിച്ചറിയാനുള്ള സോഫ്‌റ്റ്‌വെയര്‍ അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ന്യൂവാന്‍സ്‌ കമ്മ്യൂണിക്കേഷന്‍സ്‌ പുറത്തിറക്കി.

മലയാളത്തിലുള്ള ശബ്ദ തരംഗങ്ങളെ കമ്പ്യൂട്ടര്‍ ഭാഷയിലേക്ക്‌ മാറ്റാന്‍ കഴിയുന്ന സോഫ്‌റ്റ്‌വെയറാണ്‌ ന്യൂവാന്‍സ്‌ പുറത്തിറക്കിയിരിക്കുന്നത്‌.

നിലവില്‍ ഇന്ത്യയില്‍ ഇംഗ്ലീഷും ഹിന്ദിയും മാത്രം തിരിച്ചറിയുന്ന സോഫ്‌റ്റ്‌ വെയറാണ്‌ ലഭ്യമായിരിക്കുന്നത്‌. മലയാളത്തിനു പുറമെ മറാത്തി, തമിഴ്‌, കന്നഡ, തെലുങ്ക്‌, ബംഗാളി, ഗുജറാത്തി, ഒറിയ, പഞ്ചാബി എന്നിങ്ങനെ ഒമ്പതു പ്രാദേശിക ഭാഷകളിലും ഈ സോഫ്‌റ്റ്‌വെയര്‍ സൗകര്യം ലഭ്യമായിരിക്കും.

പുതിയ സോഫ്‌റ്റ്‌വെയര്‍ ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത്‌ വന്‍ വിപ്ലവം സൃഷ്ടിയ്‌ക്കുമെന്നാണ്‌ നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നത്‌.

ആദ്യ ഘട്ടത്തില്‍ കോള്‍ സെന്ററുകളില്‍ ഈ സോഫ്‌റ്റ്‌ വെയര്‍ സേവനം ഉപയോഗിക്കുക. സോഫ്‌റ്റ്‌ വെയറിന്റെ സഹായത്തോടെ പ്രാദേശിക ഭാഷകളിലൂടെ വരുന്ന അന്വേഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന്‌ നിര്‍മാതാക്കള്‍ പറയുന്നു.

മുമ്പ്‌ മലയാളം തിരിച്ചറിയുന്ന സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മിയ്‌ക്കാന്‍ പലരും ശ്രമിച്ചിരുന്നെങ്കിലും ഇത്‌ പൂര്‍ണമായി വിജയത്തിലെത്തിയിരുന്നില്ല.

എല്ലാ തരത്തിലുള്ള ശബ്ദ തരംഗങ്ങളെയും കമ്പ്യൂട്ടര്‍ ഭാഷയായ ബൈനറി കോഡിലേക്ക്‌ മാറ്റാന്‍ കഴിയുമെന്നാണ്‌ ന്യൂവാന്‍സ്‌‌ വക്താക്കള്‍ പറയുന്നത്‌. ഒരേ അക്ഷരത്തിന്റെ തന്നെ വ്യത്യസ്‌ത സംഭാഷണ ശൈലി തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലാണ്‌ സോഫ്‌റ്റ്‌ വെയര്‍ നിര്‍മിച്ചതെന്നും ഇവര്‍ പറയുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+