ആണവകരാറില്‍ ഒപ്പുവച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സിപിഐ
ദില്ലി: ആണവകരാര്‍ നടപ്പാക്കുന്ന കാര്യത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി കരാര്‍ ഒപ്പുവച്ചാല്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദന്‍.
സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് വെള്ളിയാഴ്‌ച ചേരുന്ന ഇടത് യോഗത്തില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്‌ച ദില്ലിയില്‍ ചേര്‍ന്ന സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബര്‍ദന്‍.
കോണ്‍ഗ്രസ് പൊതുമിനിമം പരിപാടിയില്‍ നിന്നും വ്യതിചലിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം, പണപ്പെരുപ്പം തുടങ്ങിയവയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ആണവകരാര്‍ പ്രശ്‌നം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. രാജ്യത്തെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണ്- അദ്ദേഹം പറഞ്ഞു.
ആണവകരാറുമായി മുന്നോട്ടുപോയാല്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ഇടതുകക്ഷികള്‍ വെള്ളിയാഴ്‌ച യോഗം ചേരുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications