ട്രക്ക് സമരം പിന്‍വലിച്ചു
ദില്ലി: മൂന്ന് ദിവസമായി ദേശീയ തലത്തില്‍ ട്രക്ക് ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.
ദില്ലിയില്‍ ട്രക്ക് ഉടമ സംഘടനാ നേതാക്കളുമായി കേന്ദ്ര ഗതാഗത സെക്രട്ടറി ബ്രഹ്മദോല്‍, ദേശീയപാത ചെയര്‍മാന്‍ ഗോകുല്‍ റാവു തുടങ്ങിയവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ട്രക്ക് ഉടമകളുടെ ആവശ്യങ്ങളും പരാതികളും ഉടന്‍ പരിഹരിയ്‌ക്കാമെന്ന് രേഖാമൂലം ഉറപ്പ് നല്‌കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
അതിനിടെ ദേശീയപാതയിലെ ടോള്‍ നിരക്ക് രണ്ടു രൂപയില്‍ നിന്നും ഒരു രൂപ നാല്‌പത് പൈസയായി കുറയ്‌ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‌കി.
സ്‌പീഡ് ഗവേര്‍ണര്‍ പ്രശ്‌നം കേന്ദ്രം പരിഗണിയ്‌ക്കുമെന്നും ടോള്‍ നികുതി പുനപരിശോധിയ്‌ക്കാന്‍ കമ്മിറ്റി രൂപീകരിയ്‌ക്കാമെന്നും ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications