പുസ്തകവിരുദ്ധ സമരം : യുഡിഎഫില്‍ തര്‍ക്കം
തിരുവനന്തപുരം : മതത്തെ മുന്‍നിര്‍ത്തി നടത്തുന്ന പാഠപുസ്തക വിരുദ്ധ സമരത്തോട് യോജിപ്പില്ലെന്ന് സിഎംപിയും ജെഎസ്എസും പരസ്യമായി വ്യക്തമാക്കി.
പാഠപുസ്തകത്തിനെതിരെയുളള സമരം യുഡിഎഫ് തീരുമാനപ്രകാരമല്ലെന്നും ജെഎസ്എസ് ആരോപിക്കുന്നു. എന്നാല്‍ ഗൗരിയമ്മയും എം വി രാഘവനും കമ്മ്യൂണിസ്റ്റുകാരായതു കൊണ്ടാണ് പാഠപുസ്തകത്തെ അനുകൂലിക്കുന്നതെന്ന വാദവുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.
പാഠപുസ്തകത്തിന്റെ പേരില്‍ മതവൈരം ഇളക്കിവിടുന്നത് ശരിയല്ലെന്ന് സിഎംപി നേതാവ് എം വി രാഘവന്‍ അഭിപ്രായപ്പെട്ടു. മുസ്ലിംപളളികളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള ബോധവത്കരണ പ്രഭാഷണം ശരിയല്ലെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി.
ആസന്നമാണെന്ന് കരുതിയിരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതും സമരക്കാരെ വലയ്ക്കുന്നുണ്ട്. ഉടന്‍ തിരഞ്ഞെടുപ്പ് വരുമെങ്കില്‍ അതുവരെ വിഷയം കത്തിച്ചു നിര്‍ത്താമായിരുന്നുവെന്ന പ്രതീക്ഷയാണ് അസ്തമിക്കുന്നത്. കേന്ദ്ര ഭരണം കാലാവധി തീരുംവരെ തുടരുമെന്നതിനാല്‍ ഈ വര്‍ഷം അവസാനത്തോടെയേ തിരഞ്ഞെടുപ്പുണ്ടാവുകയുളളൂ.
പാഠപുസ്തക വിരുദ്ധ സമരത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടല്ല എന്ന് തെളിഞ്ഞത് നിയമസഭയില്‍ ഭരണപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications