Get Updates
Get notified of breaking news, exclusive insights, and must-see stories!

കൗമാരക്കാരികളെ പീഡിപ്പിച്ചയാള്‍ക്ക്‌ 4060വര്‍ഷം തടവ്‌

വെതര്‍ഫോഡ്‌(ടെക്‌സസ്‌): കൗമാരപ്രായക്കാരയ മൂന്നു പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസിലെ പ്രതിയ്‌ക്ക്‌ 4060 വര്‍ഷത്തെ കഠിനതടവ്‌.

പെണ്‍കുട്ടികളെ രണ്ടുവര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ച ജെയിംസ്‌ കെവിന്‍ പോപ്പ്‌(43) എന്ന അമേരിക്കക്കാരനെയാണ്‌ പ്രവിശ്യാ ജഡ്‌ജി ഗ്രഹാം ക്വിസന്‍ബെറി 4060 വര്‍ഷത്തെ കഠിനതടവിന്‌ വധിച്ചത്‌.

ലൈംഗിക പീഡനത്തിന്‌ 40 ജീവപര്യന്തവും കുട്ടികള്‍ക്കെതിരായ പീഡനത്തിന്‌ ഓരോ കേസിനും 20വര്‍ഷം വീതവുമാണ്‌ തടവ്‌ വിധിച്ചത്‌. ശിക്ഷ തുടങ്ങി 3209 വര്‍ഷമാകുമ്പോള്‍ മാത്രമേ ഇയാള്‍ക്ക്‌ ആദ്യപരോള്‍ ലഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.

കുട്ടികളെ പീഡിപ്പിച്ചത്‌ സംബന്ധിച്ച്‌ ഇയാള്‍ സുഹൃത്തിനോട്‌ പറഞ്ഞ കഥകള്‍ ശിശുരക്ഷാ സമിതിയുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന്‌ അധികൃതര്‍ ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

കുട്ടികളെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ടും ഇയാളില്‍ നിന്നും കണ്ടെടുത്ത പീഡനത്തിന്റെ ചിത്രങ്ങളുമാണ്‌ കോടതി പ്രധാന തെളിവുകളായി സ്വീകരിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+