ശോഭരാജ് 20കാരിയുമായി പ്രണയത്തില്‍
കാഠ്‌മണ്ഡു: കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ് രാജ് ഇരുപതുകാരിയുമായി പ്രണയത്തില്‍.
ഒരു അമേരിക്കന്‍ ടൂറിസ്‌റ്റിനെ വധിച്ച കേസില്‍ ശിക്ഷിയ്‌ക്കപ്പെട്ട് നേപ്പാളിലെ ജയിലില്‍ കഴിയുന്ന ഈ അറുപത്തിനാലുകാരന്‍ ജയിലില്‍ തന്നെ സഹായിക്കാനെത്തിയ പരിഭാഷകയായ നിഹിത ബിശ്വാസുമായാണ് പ്രണയത്തിലായത്.
ശോഭരാജിന്റെ ഫ്രഞ്ച് അഭിഭാഷകയ്‌ക്ക് ഒരു പരിഭാഷകയെ ആവശ്യമായി വന്നിരുന്നു. ഇതറിഞ്ഞ നിഹിത ഒരു പരിചയക്കാരന്‍ മുഖേനയാണ് ജയിലിലെത്തിയത്. എന്നാല്‍ അഭിഭാഷക അപ്പോഴേക്കും പോയിരുന്നു.
പക്ഷെ പ്രഥമ ദര്‍ശനത്തില്‍ തന്നെ നിഹിതയെ ശോഭ് രാജിന് ഇഷ്ടപ്പെട്ടു. തന്റെ പല ജോലികളും ആവശ്യങ്ങളും ഈ പെണ്‍കുട്ടിയെയാണ് ശോഭ് രാജ് ഏല്‍പ്പിച്ചത്.
ഇപ്പോള്‍ പിരിയാനാവാത്ത തരത്തിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ എന്നെങ്കിലും ജയില്‍ മോചിതനായാല്‍ പാരീസിലേക്ക് പറക്കുമെന്നും തന്റെ പ്രണയിനിയ്‌ക്കായി ഒരുഗ്രന്‍ വിവാഹമോതിരം വാങ്ങുമെന്നും ശോഭ് രാജ് പറയുന്നു.












Click it and Unblock the Notifications