ഇടത് അന്ത്യശാസനം കോണ്‍ഗ്രസ് തള്ളി
ദില്ലി: ആണവക്കരാറുമായി ബന്ധപ്പെട്ട് ജൂലായ് ഏഴിനകം മറുപടി നല്‌കണമെന്ന ഇടതുപാര്‍ട്ടികളുടെ അന്ത്യശാസനം കോണ്‍ഗ്രസ് തള്ളി.
സര്‍ക്കാരിനോ ഏതെങ്കിലും പാര്‍ട്ടിയ്‌ക്കോ ഇത്തരം സമയപരിധി ബാധകമല്ലെന്ന വിശദീകരണത്തോടെയാണ് ഇടതിന്റെ അന്ത്യശാസനം കോണ്‍ഗ്രസ് അവഗണിച്ചത്.
അഞ്ചു വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിങിനൊപ്പം സോണിയാ ഗാന്ധിയുമായും പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഇടത് മുന്നറിയിപ്പിനോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം പുറത്തു വന്നത്.
പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി ആണവക്കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ജി-എട്ട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലേക്ക് പോകുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി കരാറിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും ഉറപ്പായിക്കഴിഞ്ഞു.
ഇടതിന്റെ അന്ത്യശാസനം തള്ളിയ കോണ്‍ഗ്രസ് നാല് വര്‍ഷത്തിനിടെ ആദ്യമായി ഇടതു കക്ഷികളെ രൂക്ഷമായി വിമര്‍ശിയ്‌ക്കുകയും ചെയ്‌തു.
നിരാശയും വിഭ്രാന്തിയുമാണ് ഇടതുപാര്‍ട്ടികളെ ഇത്തരത്തിലൊരു അന്ത്യശാസനം പുറപ്പെടുവിയ്‌ക്കാന്‍ പ്രേരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം ചെയര്‍മാന്‍ വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications