യുഎന്‍പിഎയില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടി പുറത്തായി
ദില്ലി: ആണവകരാര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയെ മൂന്നാം മുന്നണിയില്‍ നിന്നും പുറത്തായെന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവ് ഓംപ്രകാശ് ചൗട്ടാല അറിയിച്ചു.
ആണവകരാര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശ്വാസവോട്ട് തേടേണ്ടിവന്നാല്‍ എതിര്‍ത്ത് വോട്ടുചെയ്യും. കൂടുതല്‍ ഘടകക്ഷികളെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി വികസിപ്പിക്കും. കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നവര്‍ക്ക് യുഎന്‍പിഎയില്‍ സ്ഥാനമില്ല- അദ്ദേഹം വ്യക്തമാക്കി.
ഓംപ്രകാശ് ചൗട്ടാലയുടെ പ്രസ്‌താവനയോട് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല. എസ്‌പിയെ മൂന്നാംമുന്നണിയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞായറാഴ്‌ച യുഎന്‍പിഎ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തില്‍ ബിഎസ്‌പിയെ മുന്നണിയിലേയ്‌ക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. നിലവില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങാണ് മൂന്നാം മുന്നണിയുടെ അധ്യക്ഷന്‍. ഈ സ്ഥാനം മായാവതിയ്‌ക്ക് നല്‍കി ബിഎസ്‌പിയെ മുന്നണിയിലേയ്‌ക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.
എഐഎഡിഎംകെ നേതാവ് ജയലളിതയായിരുന്നു യുഎന്‍പിയെയുടെ ആദ്യ അധ്യക്ഷ. ബിജെപിയുമായി സഖ്യമുണ്ടാക്കി ജയലളിത പുറത്തുപോയപ്പോഴാണ് മുലയാലത്തെ ഈ സ്ഥാനത്തേയ്‌ക്ക് നിയോഗിച്ചത്.
മൂന്നാം മുന്നണിയിലെ ഏറ്റവും കൂടുതല്‍ അംഗബലമുള്ള കക്ഷിയാണ് സമാജ്‌വാദി പാര്‍ട്ടി. ടിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍, അസംഗണ പരിഷത്, ജാര്‍ഖണ്ഡ് വികാസ് പാര്‍ട്ടി, എന്നിവയാണ് മൂന്നാം മുന്നണിയില്‍ ഇനി അവശേഷിക്കുന്ന പ്രധാന പാര്‍ട്ടികള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications