Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവകരാര്‍ മന്‍മോഹന്‍-ബുഷ്‌ കൂടിക്കാഴ്‌ച 9ന്‌

ദില്ലി: ആണവകരാര്‍ വിഷയത്തില്‍ ഇടത്‌ ഭീഷണി തള്ളിക്കൊണ്ട്‌ സര്‍ക്കാര്‍ മുന്നോട്ട്‌. ജി-എട്ട്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഏഴിന്‌ ജപ്പാനില്‍ പോകുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ഒമ്പതിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷുമായി കൂടിക്കാഴ്‌ച നടത്തും.

വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോനാണ്‌ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്‌. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി(ഐഎഇഎ)യെ സമീപിക്കുമെന്നും ആണവവിതരണസംഘ(എന്‍എസ്‌ജി)വുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മേനോന്‍ അറിയിച്ചു.

ഇന്ത്യ-യുഎസ്‌ കരാറുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡിനെ സമീപിക്കുന്ന കാര്യവും ആണവ സാമഗ്രി ദാതാക്കളായ രാജ്യങ്ങളുടെ അനുമതി ലഭ്യമാക്കുന്ന കാര്യവും മന്‍മോഹനും ബുഷും തമ്മില്‍ ചര്‍ച്ചചെയ്യും.

ജുലൈ 7,8,9 തിയതികളിലാണ്‌ ജപ്പാനിലെ ഹൊക്കൈഡോയില്‍ ജി-8 സമ്മേളനം നടക്കുന്നത്‌. സമ്മേളനത്തിനിടയില്‍ മന്‍മോഹന്‍സിങ്‌ ജി-8 രാജ്യങ്ങള്‍ക്കുപുറമെ ബ്രസീല്‍, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി തിങ്കളാഴ്‌ച വൈകീട്ട്‌ ചര്‍ച്ച നടത്തും.

കാലാവസ്ഥാമാറ്റം, ഇന്ധന സുരക്ഷ, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ്‌ ജി-8 ഉച്ചകോടി ചര്‍ച്ചചെയ്യുന്നത്‌. 2003മുതലാണ്‌ ജി-8 ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തുവരുന്നത്‌. സാങ്കേതികജ്ഞാന വിനിമയം, ഇന്ധനകാര്യക്ഷമത, സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങളാണ്‌ ജി-8ല്‍ ചര്‍ച്ച ചെയ്യുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+