മടങ്ങി വന്നവര്‍ക്കുള്ള സ്ഥാനമാനങ്ങള്‍ : തീരുമാനമായില്ലെന്ന് മൊഹ്‌സീന
ദില്ലി: കരുണാകരനൊപ്പം കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‌കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന ക്വിദായി പറഞ്ഞു.
കരുണാകരന്‍ തന്റെ ആവശ്യങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ക്വിദായി ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമറിയിച്ചു.
ദില്ലിയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വമാണ് കേരളത്തിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് വൈകുന്നതെന്നും അവര്‍ സൂചിപ്പിച്ചു.
ഇതിനിടെ പുനസംഘടന സംബന്‌ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് അടുത്തു തന്നെ പ്രഖ്യാപിയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തിരികെ വന്ന കോടോത്ത് ഗോവിന്ദന്‍ നായര് കെപിസിസി വൈസ് പ്രസിഡന്റായും എന്‍. പീതാംബരക്കുറുപ്പ്, എന്‍. വേണുഗോപാല്‍ എ്‌ന്നിവരെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായും ജോസി സെബാസ്‌റ്റിയനെ കെപിസിസി സെക്രട്ടറിയായി നിയമിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications