സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് അദ്വാനി
ദില്ലി: മന്‍മോഹന്‍ സിങ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബിജെപി നേതാവ് എല്‍കെ അദ്വാനി. ഈ സാഹചര്യത്തില്‍ ഉടന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാറിനെ വിമര്‍ശിച്ചത്. കഴിഞ്ഞ പതിനെട്ട് മാസമായി ആണവകരാറിന്റെ പേരില്‍ രാജ്യം ഭരണസ്‌തംഭനത്തിലാണ്. ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പരിഹാസപാത്രമായി മാറി.
ഒരാഴ്‌ചയായി അസംബന്ധ നാടകകങ്ങളാണ് ദില്ലിയില്‍ നടക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇടതുപക്ഷം ഇത്തരം ഒരു നാടകം കളിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടു- അദ്ദേഹം ആരോപിച്ചു.
അമേരിക്കയുമായി തന്ത്രപരമായ സഹകരണം വേണമെന്നുതന്നെയാണ് ബിജെപിയുടെ അഭിപ്രായം. എന്നാല്‍ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ആണവ സഹകരണ കരാറിനോട് പാര്‍ട്ടിയ്‌ക്ക് യോജിപ്പില്ല. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ ആണവകാര്‍ സംബന്ധിച്ച് അമേരിക്കയുമായി വീണ്ടും ചര്‍ച്ച നടത്തും- അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാറിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഏറെ വിലനല്‍കേണ്ടിവന്നുവെന്നും ഒരു മാസമായി സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications