Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുങ്ങല്ലൂരില്‍ ഒരാഴ്‌ച നിരോധനാജ്ഞ

കൊടുങ്ങല്ലൂര്‍: ക്രമസമാധാനപ്രശ്‌നം നിലനില്‍ക്കുന്ന തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍, മതിലകം പൊലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ജൂലൈ 12 വരെയാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്‌.

പൊലീസ്‌ ആക്ട്‌ സെക്ഷന്‍ 23പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രകാരം ഘോഷയാത്രകള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. മൂന്നാം ദിവസവും ഹര്‍ത്താല്‍ ആചരിച്ച കൊടുങ്ങല്ലൂരില്‍ വെള്ളിയാഴ്‌ച രണ്ടു ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അടിച്ച്‌ തകര്‍ത്തിട്ടുണ്ട്‌. വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ ഗുരുദേവപ്രതിമകള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് എസ്എന്‍ഡിപിയാണ് വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്ലാനം ചെയ്തത്

ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ കെ.യു ബിജു കൊല്ലപ്പെട്ടതോടെയാണ്‌ കൊടുങ്ങല്ലൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്‌. വെള്ളിയാഴ്‌ച വൈകീട്ടോടെ സംഘര്‍ഷം ചെറുതായി കുറഞ്ഞെങ്കിലും ജനജീവിതം സാധാരണനിലയിലായിട്ടില്ല.

വെള്ളിയാഴ്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റിട്ടുണ്ട്.. കോതയില്‍ പ്രകാശനെയാണ്‌ എഴുപതോളം വരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരുക്കേല്‍പ്പിച്ചത്‌. കൈയ്‌ക്ക്‌ വെട്ടേറ്റ ഇയാളെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസ്‌ പട്രോളിംഗ്‌ നടത്തുന്നുണ്ട്‌. ശനിയാഴ്‌ച കൊടുങ്ങല്ലൂരില്‍ എത്തുന്ന പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബെജിപി സംസ്ഥാന പ്രസിഡന്റ്‌ പി.കെ കൃഷ്‌ണദാസും ശനിയാഴ്‌ച കൊടുങ്ങല്ലൂരില്‍ എത്തുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+