ചുമതലയേല്‍ക്കാന്‍ വന്ന മേല്‍ശാന്തിയെ ഭക്തര്‍ പൂട്ടിയിട്ടു
തിരുവനന്തപുരം: നിയമന ഉത്തരവുമായി ക്ഷേത്രത്തല്‍ ചുമതലയേല്‍ക്കാനെത്തിയ മേല്‍ശാന്തിയെയും സബ് ഗ്രൂപ്പ് ഓഫീസറെയും ഭക്തര്‍ സബ് ഗ്രൂപ്പ് ഓഫീസില്‍ പൂട്ടിയിട്ടു.
അരുവിക്കര ഭഗവതി ക്ഷേത്രത്തില്‍ പുതുതായി ചാര്‍ജെടുക്കാനെത്തിയ മേല്‍ശാന്തി അനില്‍കുമാറിനെ(40)യാണ് ഭക്തര്‍ പൂട്ടിയിട്ടത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്.
പൊലീസ് സംരക്ഷണത്തോടെ ചാര്‍ജെടുക്കാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുനല്‍കണമെന്ന നിയമന ഉത്തരവുമായി മറ്റൊരാളോടൊപ്പം അരുവിക്കര ദേവസ്വം ഓഫീസിലെത്തിയ മേല്‍ശാന്തിയെ നാട്ടുകാരും ഭക്തരും തിരിച്ചയയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും സബ് ഗ്രൂപ്പ് ഓഫീസര്‍ മുമ്പാകെ ഇദ്ദേഹം ചാര്‍ജെടുക്കുകയായിരുന്നു.
ഇതില്‍ ക്ഷുഭിതരായ നട്ടുകാരും ഭക്തരും ചേര്‍ന്ന് മേല്‍ശാന്തി, അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നയാള്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവരെ ഓഫീസിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. ദേവസ്വം അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നെടുമങ്ങാട് പൊലീസ് മൂന്നുപേരെയും മോചിപ്പിച്ച് സ്റ്റേഷനിലേയ്‌ക്ക് മാറ്റി.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസുടത്തു. പുതിയ മേല്‍ശാന്തിയെ നിയമിക്കുന്നതിനായി ദേവസ്വം ബോര്‍ഡിലെ ഒരു ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വെള്ളിയാഴ്‌ച പരസ്യമായി രംഗത്ത് വന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications