ഉമ്മന്‍ ചാണ്ടിയുടെ സ്‌കൂളിലേക്ക് ഡിവൈഎഫ്ഐയുടെ മാര്‍ച്ച്
പാമ്പാടി: വിവാദ പാഠപുസ്‌തകത്തിനെതിരെ പ്രക്ഷോഭം നയിക്കുന്ന പ്രതിപക്ഷനേതാവിന്റെ ഉടമസ്ഥതയിലുള്ള വി.ജെ ഉമ്മന്‍ മെമ്മോറിയല്‍ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി.
സ്‌കൂളിലെ അധ്യാപകര്‍ പഠിപ്പിയ്‌ക്കാന്‍ കൂട്ടാക്കാത്ത പാഠം ഡിവൈഎഫ്‌ഐ നേതാക്കള്‍ മൈക്കുവെച്ച് പുതിപ്പള്ളിക്കാരെ മുഴുവന്‍ പഠിപ്പിയ്‌ക്കുകയും ചെയ്‌തു.
പ്രതിപക്ഷ നേതാവിന്റെ സ്‌കൂളില്‍ ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകം പഠിപ്പിയ്‌ക്കുന്നില്ലെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനോടനുബന്ധിച്ചാണ് നേതാക്കളുടെ വക അധ്യാപനം നടന്നത്.
സമരക്കാരെ പോലീസ് തടഞ്ഞതിനാല്‍ സ്‌കൂളിന് പുറത്തായിരുന്ന ക്ലാസ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. റെജി സഖറിയയാണ് ക്ലാസെടുത്തത്.
മതമില്ലാത്ത ജീവന്‍ എന്ന പാഠം 25 മിനിറ്റോളം വിശദമായി നാട്ടുകാരെയും വിദ്യാര്‍ഥികളെയും പഠിപ്പിച്ചു. ഡിഡിഇയുടെ പരിശോധനയെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അധ്യയനം ഉണ്ടാകാത്തതിനാല്‍ കുട്ടികളും ഡിവൈഎഫ്‌ഐയുടെ ക്ലാസില്‍ പങ്കെടുത്തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications